ചാറ്റുകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് വാട്‌സാപ്പ് തടയുന്നു, പക്ഷെ... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ചാറ്റുകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് വാട്‌സാപ്പ് തടയുന്നു, പക്ഷെ...

ജനപ്രീതിയിൽ ഇടിവുണ്ടാവാതെ ശക്തമായി നിലനിൽക്കുന്ന ചാറ്റിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. തുടരെ തുടരെ വന്നുകൊണ്ടിരിക്കുന്ന പുതിയ ഫീച്ചറുകൾ. വരാനിരിക്കുന്ന വമ്പൻ സൗകര്യങ്ങൾ അങ്ങനെ പല കാര്യങ്ങളാണ് വാട്സാപ്പിനെ മുന്നിൽ നിർത്തുന്നത്. ഫിംഗർ പ്രിന്റ് സ്കാനർ ഉപയോഗിച്ചുള്ള വാട്സാപ്പ് ഒതന്റിക്കേഷൻ സംവിധാനം ആൻഡ്രോയിഡിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്താൽ വാട്സാപ്പ് ചാറ്റുകൾ സ്ക്രീൻ ഷോട്ട് ചെയ്യുന്നത് തടയുമെന്നാണ് പുതിയ റിപ്പോർട്ട്. അതായത് ഫിംഗർ പ്രിന്റ് ഒതന്റിക്കേഷൻ ഓൺ ആക്കിയാൽ പിന്നെ ഉപയോക്താക്കൾക്ക് അവരുടെഫോണിൽ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പകർത്താൻ കഴിയില്ല. വാട്സാപ്പിന്റെ 2.19.71 അപ്ഡേറ്റിലാണ് ഈ മാറ്റമുള്ളത്. വാബീറ്റ ഇൻഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഉപയോക്താക്കളുടെ സ്വന്തം ഫോണിൽ വാട്സാപ്പ് ചാറ്റുകളുടെഷോട്ട് എടുക്കുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ഇല്ലാതാവുക. ഫിംഗർപ്രിന്റ് ഒതന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യാത്തയാൾക്കാണ് സന്ദേശം ലഭിച്ചതെങ്കിൽ അയാൾക്ക് ആ ചാറ്റുകൾ സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കും. ഫിംഗർ പ്രിന്റ് ഒതന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യുമ്പോൾ എന്തിനാണ് സ്ക്രീൻ ഷോട്ട് തടയുന്നത് എന്ന് വ്യക്തമല്ല. ആൻഡ്രോയിഡ് ഫോണുകളുടെ സാങ്കേതികത അത് ആവശ്യപ്പെടുന്നുണ്ടോ എന്ന് വ്യക്തമല്ല. Content Highlights:WhatsApp may soon block chat screenshots


from mathrubhumi.latestnews.rssfeed http://bit.ly/2UGNIla
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages