തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശബരിമല വിഷയമാക്കി ; പ്രധാനമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎമ്മിന്റെ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശബരിമല വിഷയമാക്കി ; പ്രധാനമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎമ്മിന്റെ പരാതി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശബരിമല പരാമര്‍ശത്തില്‍ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മോഡിയുടെ മംഗലുരു, ബംഗലുരു സമ്മേളനങ്ങളിലെ പ്രസംഗങ്ങളെ ആസ്പദമാക്കി സിപിഎം നേരിട്ടും വിവിധ മണ്ഡലം കമ്മറ്റികള്‍ വഴിയുമാണ് പരാതി നല്‍കിയത്്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ വിശദമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ചട്ട ലംഘനമാകുമെങ്കിലും ശബരിമല വിഷയം പ്രചരണത്തില്‍ ഉന്നയിക്കാന്‍ തന്നെയായിരുന്നു ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും. ചെന്നൈയിലും മംഗലാപുരുത്തും പൊതുയോഗങ്ങളില്‍ നരേന്ദ്ര മോഡി ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.

വിശ്വാസം തകര്‍ക്കാനുള്ള ശ്രമം കേരളത്തില്‍ നടക്കുന്നതായിട്ട് ആയിരുന്നു ആരോപണം. കോഴിക്കോട് നടത്തിയ പ്രസംഗത്തില്‍ മോഡി ശബരിമല വിഷയമാക്കിയതോടെയാണ് ബിജെപി വിഷയം ഏറ്റെടുത്തതും. സംസ്ഥാനത്തിന് പുറത്തും വിഷയം ഉന്നയിച്ചതോടെ കേരളത്തില്‍ മാത്രം ശബരിമല വിഷയം ഒതുക്കാനല്ല ബിജെപി ആഗ്രഹിക്കുന്നതെന്ന സൂചന കൂടിയാണ് മോഡി നല്‍കിയത്. നേരത്തേ കേരളത്തില്‍ കോഴിക്കോട് നടന്ന പ്രചരണ യോഗത്തിലും മോഡി ശബരിമല വിഷയമാക്കിയിരുന്നു.

ശബരിമല വിഷയമാക്കരുതെന്ന കര്‍ശന നിര്‍ദേശം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയെങ്കിലും അതോടെ തന്ത്രം മാറ്റിയ ബിജെപി പിന്നീട് ശബരിമല വിഷയം ശക്തമായി ഉന്നയിക്കുകയായിരുന്നു. വിശ്വാസം സംരക്ഷിക്കാത്തവര്‍ വോട്ടു ചോദിച്ച് വീട്ടില്‍ വരരുതെന്ന പോസ്റ്റര്‍ അണികളുടെ വീട്ടു വാതിക്കല്‍ പരസ്യമായി പതിക്കുന്ന രീതി അവലംബിക്കുകയും ചെയ്തു. സുരേഷ്ഗോപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു.



from mangalam.com http://bit.ly/2Xi7IaI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages