പോളിംഗിനിടെ നാലു പേര്‍ കുഴഞ്ഞുവീണു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

പോളിംഗിനിടെ നാലു പേര്‍ കുഴഞ്ഞുവീണു മരിച്ചു

കണ്ണുര്‍/കൊല്ലം/കൊച്ചി: പോളിംഗിനിടെ നാലു പേര്‍ കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവത്തിനും ഇത്തവണ സംസ്ഥാനം സാക്ഷ്യംവഹിച്ചു.

കണ്ണൂര്‍ ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീയാണ് രാവിലെ കുഴഞ്ഞുവീണു മരിച്ചത്. യു.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ വിജയ (64) ആണ് മരിച്ചത്. രാമവിലാസം സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പത്തനംതിട്ട വടശേരിക്കരയിലും വോട്ട് ചെയ്യാനെത്തിയ ചാക്കോ മത്തായി എന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു.

കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീയും കുഴഞ്ഞുവീണ് മരിച്ചു. ഇരവിപുരം കിളികൊല്ലൂര്‍ എല്‍.പി സകൂളില്‍ വോട്ട് ചെയ്യാനെത്തിയ ആളാണ് കുഴഞ്ഞുവീണത്.കല്ലുംതാഴത്ത് സ്വദേശി മണിയാണ് മരിച്ചത്.

എറണാകുളം പാറപ്പറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യക്കുട്ടി (72) എന്ന വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. പാറപ്പുറം കുമാരനാശാന്‍ മെമ്മോറിയല്‍ യു.പി സ്‌കൂള്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവം



from mangalam.com http://bit.ly/2GwpKPK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages