വയനാട്ടില്‍ കനത്ത പോളിംഗ്; വോട്ടിംഗ് യന്ത്രത്തിലെ പിഴവ്, റീപോളിംഗ് വേണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

വയനാട്ടില്‍ കനത്ത പോളിംഗ്; വോട്ടിംഗ് യന്ത്രത്തിലെ പിഴവ്, റീപോളിംഗ് വേണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കല്പറ്റ: പതിനേഴാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പ് കേരളത്തില്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് ദേശീയ ശ്രദ്ധനേടിയ വയനാട് മണ്ഡലത്തില്‍ ആദ്യ നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ 28.8% പേര്‍ വോട്ട് രേഖപ്പെടുത്തി. സമീപ മണ്ഡലങ്ങളായ കണ്ണുര്‍, കാസര്‍ഗോഡ്, വടകര, തൃശൂര്‍ എന്നിവിടങ്ങളിലും ശക്തമായ പോളിംഗ് തുടരുകയാണ്.

അതിനിടെ, വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് തുഷാറിന്റെ ആവശ്യം.

സംസ്ഥാനത്ത് ആദ്യ മൂന്നു മണിക്കൂറില്‍ 20% പോളിംഗ് രേഖപ്പെടുത്തി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളില്‍ രാവിലെ മുതല്‍ നല്ല പ്രതികരണമാണ്.

ചുരുക്കം ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ ശ്രദ്ധയില്‍പെട്ടു. മെഷീനുകള്‍ ഉടന്‍തന്നെ മാറ്റി. കോവളം ചൊവ്വറ 151ാം നമ്പര്‍ ബൂത്തില്‍ 76 പേര്‍ വോട്ട് ചെയ്ത ശേഷമാണ് പിഴവ് ശ്രദ്ധയില്‍പെട്ടത്. കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ട് താമരയ്ക്കു ലഭിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. പുതിയ യന്ത്രം സ്ഥാപിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. എന്നാല്‍ വോട്ട് മാറി പോയിട്ടില്ലെന്നും സാങ്കേതിക പിഴവ് മാത്രമാണെന്നും കലക്ടര്‍ വാസുകി അറിയിച്ചു. പിഴവ് പരിഹരിച്ചതായി തിരുവനന്തപുരം ജില്ലാ ഭരണകൂടം അറിയിച്ചു. കലക്ടറുടെ പരിശോധനയില്‍ ഇത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഭരണകൂടം വ്യക്തമാക്കി.

ചേര്‍ത്തല കിഴക്കേ നാല്പത് ബൂത്തിലും പിഴവ് ഉണ്ടായി. മോക് പോള്‍ നടത്തുമ്പോള്‍ മെഷീനില്‍ കൈപ്പത്തിക്ക് കുത്തിയ വോട്ട് തെളിഞ്ഞത് താമര ചിഹ്നത്തിലാണ്.

പിഴവ് കണ്ടെത്തിയ സ്ഥലങ്ങളില്‍ വോട്ടിംഗ് സമയം നീട്ടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.



from mangalam.com http://bit.ly/2USgbok
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages