ജ്യോതിഷി നിര്‍ദേശിച്ചത് അനുസരിച്ച് വീണ്ടും വിവാഹം കഴിക്കാനായി ഉക്രൈന്‍ ദമ്പതിമാര്‍ തിരുവനന്തപുരം വിഴിഞ്ഞത്തെ ആഴിമല ശിവക്ഷേത്രത്തിലെത്തി. ഉക്രൈന്‍ സ്വദേശികളും ഇപ്പോള്‍ മോസ്‌കോയില്‍ തമാസമാക്കിയവരുമായ അലക്‌സി(34) ഡയാന(28) ദമ്പിതമാരാണ് രണ്ടാം വിവാഹത്തിനായി ആഴിമല ശിവക്ഷേത്രത്തിലെത്തിയത്.
എട്ട് വര്‍ഷം മുമ്പ് ഇരുവരും വിവാഹിതരയാതാണ്. വീണ്ടും മിന്നുകെട്ടാന്‍ കാരണം ജ്യോതിശാസ്ത്ര വിശ്വാസമാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും രണ്ടാമത് വിവാഹിതരായത്. രണ്ടാം വിവാഹം എവിടെ നടത്താമെന്ന് ഇരുവരും ജ്യോതിഷിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്റര്‍നെറ്റിലൂടെയാണ് ആഴിമല ശിവക്ഷേത്രം തിരഞ്ഞെടുത്തത്. തുടര്‍ന്ന് മേല്‍ശാന്തിയുടെ കാര്‍മികത്വത്തില്‍ താലികെട്ട് നടത്തി. ഭക്തരും അലക്സിയുടെ സഹോദരിമാരും വിവാഹത്തില്‍ പങ്കെടുത്തു.
ജ്യോതിഷിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ടാം വിവാഹം നടത്താനുള്ളയിടത്തിനായി അന്വേഷണം ആരംഭിച്ചത്. ഇന്റര്‍നെറ്റ് വഴിയുള്ള അന്വേഷണത്തില്‍ ആഴിമല ശിവക്ഷേത്രം തിരഞ്ഞെടുത്തു. മേല്‍ശാന്തിയുടെ കാര്‍മികത്വത്തിലായിരുന്നു താലികെട്ട്. ചടങ്ങിന് പ്രദേശത്തെ ഭക്തരും അലക്സിയുടെ സഹോദരിമാരും സാക്ഷികളായി. സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരവും നടത്തി.
അലക്‌സിയും ഡയാനയും ഓണ്‍ലൈന്‍ ബിസിനസ് ചെയ്ത് വരികയാണ്. മക്കളായ ബഷേനയും സെലേമയും മുത്തശ്ശിക്കൊപ്പം നാട്ടിലണ്. രണ്ടാം തവണയാണ് ഡയാന കേരളത്തിലെത്തുന്നത്. അടുത്ത ഫെബ്രുവരിയില്‍ മക്കളുമായി വീണ്ടും എത്തുമെന്നും രണ്ടാം ഹണിമൂണ്‍ ആഘോഷിക്കാന്‍ ദുബായിലേക്ക് പോവുകയാണെന്നും അലക്‌സി പറഞ്ഞു.
from mangalam.com http://bit.ly/2Gs4GKh
via IFTTT
No comments:
Post a Comment