ന്യൂഡല്‍ഹി: തന്റെ അര്‍ബുദം ഇല്ലാതാക്കിയത് ഗോമൂത്ര മിശ്രിതവും പശുക്കളില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളുമാണെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞ. ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ ഇക്കാര്യം പറഞ്ഞത്. പശുക്കളെ ചുറ്റിപ്പറ്റിയുള്ള വര്‍ത്തമാനകാല രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അവര്‍ ഇത്തരത്തില്‍ മറുപടി പറഞ്ഞത്.
പലയിടങ്ങളിലും ഗോക്കളോട് പെരുമാറുന്നത് വേദനാജനകമാണ്. ഗോധനം അമൃതാണ്. സാധ്വി പറഞ്ഞു. തന്റെ സ്തനാര്‍ബുദം മാറിയത് ഗോമൂത്രം കുടിച്ചാണെന്ന് സാധ്വി പറയുന്നു. ഗോ മൂത്രവും പഞ്ചഗവ്യവും ചേര്‍ത്ത ആയുര്‍വേദ മരുന്നുകളും കഴിച്ചാണ് തന്റെ രോഗം ഭേദമായതെന്ന് അവര്‍ പറയുന്നു. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്, പാല് എന്നിവ നിശ്ചിത അളവില്‍ ചേര്‍ത്ത് പുളിപ്പിച്ചെടുക്കുന്നതാണ് പഞ്ചഗവ്യം. ഈ ചികിത്സയുടെ ജീവിക്കുന്ന തെളിവാണ് താനെന്നും സാധ്വി അവകാശപ്പെടുന്നു.
ഒരു പ്രത്യേക രീതിയില്‍ പശുവിനെ തടവിയാല്‍ ആയാളുടെ രക്തസമ്മര്‍ദ്ദം നിയത്രിക്കാന്‍ സഹായിക്കുമെന്ന് സാധ്വി പറയുന്നു. പിന്നില്‍ നിന്നും കഴുത്തിലേക്ക് തടവിയാല്‍ ഗോമാതാവിന് സന്തോഷമാകും, അത് നിങ്ങള്‍ ദിവസവും ചെയ്താല്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാകും. തടവുന്നത് തിരിച്ചാണെങ്കില്‍ രക്തസമ്മര്‍ദ്ദം മാറില്ല. ഇത് ശാസ്ത്രീയമാണെന്നും അവര്‍ പറഞ്ഞു.
from mangalam.com http://bit.ly/2UP0bne
via IFTTT
No comments:
Post a Comment