മുംബൈ: പാകിസ്താനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തെ ചോദ്യം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ശരീരത്ത് ബോംബ് ഘടിപ്പിച്ച് ശത്രു രാജ്യത്തേക്ക് അയയ്ക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയുടെ പരാമര്‍ശം വിവാദമാകുന്നു. മഹാരാഷ്ട്ര മന്ത്രിയും മുന്‍ ബിജെപി നേതാവുമായ പങ്കജാ മുണ്ടേയുടേതാണ് വിവാദ പ്രസ്താവന. ജലനയില്‍ ബിജെപി സംസ്ഥാന തലവന്‍ റാവു സാഹേബ് ഡാന്‍വേയുടെയും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവീസിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു പങ്കജ മുണ്ടേയുടെ വാക്കുകള്‍.
ബിജെപിയുടെ ജല്‍നാ ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡാന്‍വേയുടെ പ്രചരണത്തിനായി എത്തിയതായിരുന്നു പങ്കജ. ''രാജ്യത്തെ സൈനികരെ ആക്രമിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. എന്നാല്‍ ചിലര്‍ ചോദിക്കുന്നത് എന്താണ് സര്‍ജിക്കല്‍ ആക്രമണമെന്നും ആരാണ് ചെയ്തതെന്നുമാണ്. അങ്ങിനെയെങ്കില്‍ രാഹുല്‍ഗാന്ധിയെ ബോംബില്‍ കെട്ടിയിട്ട് മറ്റൊരു രാജ്യത്തേക്ക് അയയ്ക്കണം. അന്നേരം അവര്‍ അറിയും.'' പങ്കജ പറയുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
ജെയ്‌ഷെ ഇ മൊഹമ്മദ് പുല്‍വാമയില്‍ ചാവേര്‍ സ്‌ഫോടനം നടത്തി 40 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫെബ്രുവരി 26 നായിരുന്നു ബലാക്കോട്ടേയില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ഈ ആക്രമണത്തെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു മുണ്ടേയുടെ പ്രതികരണം. അതേസമയം ബിജെപി നേതാക്കളുടെ ദുഷ്ചിന്ത ഒരിക്കല്‍ കൂടി പുറത്തു വന്നെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. തീവ്രവാദികളോട് പോരാടി മരിച്ച ഹേമന്ദ് കര്‍ക്കറെയെ ദേശവിരുദ്ധനായി അവതരിപ്പിച്ച ബിജെപിയില്‍ നിന്നും ഇതില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഏതറ്റം വരെയും അവര്‍ പോകുമെന്നതിന്റെ തെളിവാണ് ഇതെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
from mangalam.com http://bit.ly/2Gu8Mlf
via IFTTT
No comments:
Post a Comment