തൃശൂർ: ഗ്രൂപ്പ് മത്സരങ്ങൾ എല്ലാം ജയിച്ച് കേരള പ്രീമിയർ ലീഗിൽ പുതിയ ചരിത്രമെഴുതി നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സി. കേരള പ്രീമിയർ ലീഗിൽ ഹോം എവേ ഫോർമാറ്റിൽ മത്സരങ്ങൾ നടത്താൻ തുടങ്ങിയതിനു ശേഷം ഗ്രൂപ്പ് മത്സരങ്ങളിൽ എല്ലാം വിജയിക്കുന്നു ആദ്യ ടീമെന്ന നേട്ടമാണ് ഗോകുലം സ്വന്തമാക്കിയത്. ശനിയാഴ്ച തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ്.സി കേരളയെ തോൽപ്പിച്ചതോടെയാണ് ഗോകുലം ഈ നേട്ടം സ്വന്തമാക്കിയത്. ഗോകുലത്തിന്റെ തുടർച്ചയായ എട്ടാം ജയമാണിത്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ഗോകുലം, എഫ്.സി കേരളയെ തോൽപ്പിച്ചത്. 40-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ സബായും 45-ാം മിനിറ്റിൽ സഞ്ജുവുമാണ് ഗോകുലത്തിനായി സ്കോർ ചെയ്തത്. സയ്യിദ് ഉസ്മാനാണ് എഫ്.സി കേരളയുടെ ഗോൾ സ്കോറർ. എട്ടു ജയങ്ങളോടെ 24 പോയന്റുമായി ഗോകുലം കേരള എഫ് സി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. Content Highlights:kerala premier league gokulam kerala fc sets new record
from mathrubhumi.latestnews.rssfeed http://bit.ly/2Kn0r8e
via
IFTTT
No comments:
Post a Comment