തിരുവനന്തപുരം: കിഫ്ബി ബോണ്ടുകളിൽ നല്ലൊരു പങ്കും വാങ്ങിയത് വിവാദ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ബന്ധമുള്ള സിഡിപിക്യു എന്ന സ്ഥാപനമാണെന്ന ആരോപണം നിഷേധിച്ച് കിഫ്ബി അധികൃതർ രംഗത്തെത്തി. സിഡിപിക്യു കാനഡ സർക്കാർ സ്ഥാപനമാണെന്ന് കിഫ്ബി സി.ഇ.ഒയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. കെ.എം എബ്രഹാം വിശദീകരിച്ചു. പൊതുമേഖലയിലുള്ള സ്ഥാപനമാണിത്. പെൻഷൻ ഫണ്ടുകൾ, ഇൻഷുറൻസ് പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്തുന്ന സ്ഥാപനമാണത്. 75 രാജ്യങ്ങളിൽ അവർ നിക്ഷേപം നടത്തിയിട്ടുണ്ട്. കാനഡയിലെ സർക്കാർ സ്ഥാപനമായ സിഡിപിക്യുവിന് എസ്.എൻ.സി ലാവലിനുമായും സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് ലാവലിൻ കമ്പനിയുടെ വെബ് സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള അവരുടെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സിഡിപിക്യുവിന് പുറമെ കാനഡയിലെ മറ്റ് പെൻഷൻ ഫണ്ടുകളും എസ്.എൻ.സി ലാവലിനിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ എസ്.എൻ.സി ലാവലിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ സിഡിപിക്യുവിന്റെ ഉടമസ്ഥാവകാശമില്ല. ഈ സാഹചര്യത്തിൽ സിഡിപിക്യു നിക്ഷേപം നടത്തിയിട്ടുള്ള എസ്.എൻ.സി ലാവലിനെയോ മറ്റേതെങ്കിലും സ്ഥാപനത്തെയോ കിഫ്ബി ബോണ്ടുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും കിഫ്ബി സി.ഇ.ഒ വ്യക്തമാക്കി. Content highlights:KIFBI, CDPQ, SNC Lavalin
from mathrubhumi.latestnews.rssfeed http://bit.ly/2G4yy0r
via
IFTTT
No comments:
Post a Comment