അദ്വാനി പിതൃതുല്യന്‍, വാക്കുകളില്‍ ഔചിത്യം പുലര്‍ത്തൂ-രാഹുലിനോട് സുഷമാ സ്വരാജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

അദ്വാനി പിതൃതുല്യന്‍, വാക്കുകളില്‍ ഔചിത്യം പുലര്‍ത്തൂ-രാഹുലിനോട് സുഷമാ സ്വരാജ്

ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. വാക്കുകളിൽ ഔചിത്യം പുലർത്തണമെന്ന് രാഹുലിനോട് സുഷമ ആവശ്യപ്പെട്ടു. മുതിർന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനിയെ കുറിച്ച് രാഹുൽ നടത്തിയ പരാമർശത്തിനു പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷനെതിരെ സുഷമ രംഗത്തെത്തിയത്. "ബി ജെ പിഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുന്നു. ഹിന്ദുത്വത്തിൽ ഗുരുവാണ് പരമം. ഗുരു-ശിഷ്യ പാരമ്പര്യത്തെ കുറിച്ചു പറയുമ്പോൾ, ആരാണ് മോദിയുടെ ഗുരു? അദ്വാനി. മോദി അദ്വാനിയെ പുറത്താക്കി"- എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മോദിയെ വിമർശിക്കുന്നതിന്റെ ഭാഗമായി രാഹുൽ ഈ പരാമർശം നടത്തിയത്. ഇതിനു പിന്നാലെയാണ് സുഷമയുടെ പ്രതികരണം. അദ്വാനി തങ്ങൾക്ക് പിതൃതുല്യനാണ്. രാഹുലിന്റെ വാക്കുകൾ വേദനിപ്പിച്ചുവെന്നും ദയവായി വാക്കുകളിൽ കുറച്ച് ഔചിത്യം പുലർത്താൻ ശ്രമിക്കൂവെന്നും സുഷമ ട്വീറ്റിൽ ആവശ്യപ്പെട്ടു. राहुल जी - अडवाणी जी हमारे पिता तुल्य हैं. आपके बयान ने हमें बहुत आहत किया है. कृपया भाषा की मर्यादा रखने की कोशिश करें. #Advaniji Rahulji - Advani ji is our father figure. Your words have hurt us deeply. Please try to maintain some decorum of your speech. #Advaniji — Chowkidar Sushma Swaraj (@SushmaSwaraj) April 6, 2019 content highlights:sushma swaraj criticises rahul gandhi over remark on lk advani


from mathrubhumi.latestnews.rssfeed http://bit.ly/2YVzuvx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages