ന്യൂഡൽഹി: സർക്കാരിന്റെ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളെ ജനങ്ങൾ വിലയിരുത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തവണത്തെ തിരഞ്ഞെടുപ്പ് നമ്മുടെ ഭരണത്തിന്റെ പരീക്ഷയാണ്. അഞ്ചുവർഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കി ജനങ്ങൾ പാർട്ടിയെ വിലയിരുത്തും. നമ്മൾ നന്നായി പ്രവർത്തിച്ചില്ലെന്ന് ജനങ്ങൾ ചിന്തിച്ചാൽ മറ്റുപാർട്ടികൾക്ക് അവസരം ലഭിക്കും- നിതിൻ ഗഡ്കരി പറഞ്ഞു. എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാഷ്ട്രീയം അധികാരത്തിന് വേണ്ടിയാണെന്ന് താൻ കരുതുന്നില്ലെന്നുംസമൂഹത്തെ സേവിക്കുന്നതിന് വേണ്ടിയുള്ളതെന്നാണ് തന്റെ നിലപാടെന്നും നിതിൻ ഗഡ്കരി പറഞ്ഞു. വിവിധ മേഖലകളിൽ നടപ്പിലാക്കിയ പദ്ധതികളുടെ കരുത്തിൽ നരേന്ദ്രമോദി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നും കർഷകർക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി ഇതിൽ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതി രാഷ്ട്രീയത്തോടും സ്വജനപക്ഷപാതത്തോടും താൻ ഒരിക്കലും താത്പര്യം കാണിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയാകാൻ തനിക്ക് താത്പര്യമില്ലെന്നും നിതിൻ ഗഡ്കരി അഭിമുഖത്തിൽആവർത്തിച്ചു. Content Highlights:nitin gadkari says if we have not performed well others will get a chance
from mathrubhumi.latestnews.rssfeed http://bit.ly/2WQAuze
via
IFTTT
No comments:
Post a Comment