ടോസിന് പകരം ട്വിറ്റര്‍ പോള്‍, ചൂടു കൂടിയാല്‍ ഷോര്‍ട്‌സ്; പരിഷ്കാരമോ, ഐ.സി.സിയുടെ ഏപ്രിൽ ഫൂളോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

ടോസിന് പകരം ട്വിറ്റര്‍ പോള്‍, ചൂടു കൂടിയാല്‍ ഷോര്‍ട്‌സ്; പരിഷ്കാരമോ, ഐ.സി.സിയുടെ ഏപ്രിൽ ഫൂളോ?

ദുബായ്: ഐ.സി.സിയുടെ ട്വീറ്റിൽ ആശയക്കുഴപ്പത്തിലായി ആരാധകർ. ടെസ്റ്റ് ക്രിക്കറ്റിൽ വൻ മാറ്റങ്ങൾ നിർദേശിച്ചുള്ള ഐ.സി.സിയുടെ ട്വീറ്റുകളാണ് ആരാധകരേയും താരങ്ങളേയും കുഴക്കുന്നത്. ഐ.സി.സി മുന്നോട്ടുവെച്ച മാറ്റങ്ങൾ പ്രായോഗികമല്ലെന്നും ഇത് ഏപ്രിൽ ഫൂളാക്കുകയാണെന്നും ആരാധകർ പറയുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിൽ ഈ മാറ്റങ്ങൾ പരീക്ഷിക്കുമെന്ന് വ്യക്തമാക്കിയാണ് ഐ.സി.സിയുടെ ട്വീറ്റുകൾ. ഇതാണ് ഐ.സി.സി ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവെച്ച മാറ്റങ്ങൾ ഇനി ഏത് ടീം ബാറ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ടോസിലൂടെയാവില്ല. പകരം ട്വിറ്റർ പോളിന് അനുസരിച്ചായിരിക്കും തീരുമാനം. ഏതു ടീം ബാറ്റു ചെയ്യണം, ബൗൾ ചെയ്യണം എന്നൊക്കെ ആരാധകർക്ക് വീട്ടിലിരുന്ന് തീരുമാനിക്കാം. ട്വിറ്ററിൽ ആരാധകർ രേഖപ്പെടുത്തുന്ന വോട്ടിന്റെ ശതമാനം നോക്കിയാകും തീരുമാനം. അതു മാത്രമല്ല, ടെസ്റ്റ് ജേഴ്സിയിലും ഐ.സി.സി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇനി മുതൽ ജേഴ്സിയിൽ നമ്പറുണ്ടാകും. ഒപ്പം ഓരോ താരത്തിന്റേയും ഇൻസ്റ്റഗ്രാം ഹാൻഡിലും നമ്പറിനൊപ്പം പ്രിന്റ് ചെയ്യും. അങ്ങനെയെങ്കിൽ വിരാട് കോലിയുടെ പേര് ജേഴ്സിയിൽ @ഢകഞഅഠ.ഗഛഒഘക എന്നാകും. ടെസ്റ്റ് ക്രിക്കറ്റിലേക്ക് യുവാക്കളെ കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയതെന്നാണ് ഐ.സി.സിയുടെ വിശദീകരണം. വേറെയും ചില മാറ്റങ്ങൾ ഐ.സി.സി മുന്നോട്ടുവച്ചിട്ടുണ്ട്. ടെസ്റ്റ് കളിക്കുന്നത് ചൂടുകാലത്ത് ആണെങ്കിൽ താരങ്ങൾക്ക് ഷോർട്സ് ധരിക്കാം. ചൂട് 35 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ മാത്രമാണ് ഈ അവസരമുള്ളത്. കമന്റേറ്റർമാരെ ഗ്രൗണ്ടിൽ വിന്യസിക്കുന്നതാണ് ഒരു മാറ്റം. സ്ലിപ്പിന് താഴെ ബ്രോഡ്കാസ്റ്റേഴ്സിന് കമന്റേറ്റർമാരെ നിർത്താം. എന്നാൽ ഇതിന് കൃത്യമായ സമയപരിധിയുണ്ടാകും. ഡബിൾ വിക്കറ്റ് എന്ന സാധ്യതയും ഐ.സി.സി മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഒരു ബാറ്റ്സ്മാൻ ക്യാച്ചിലൂടെ പുറത്തായാൽ ആ പന്തിൽ തന്നെ മറ്റേ ബാറ്റ്സ്മാനെ റൺഔട്ടാക്കാനുള്ള അവസരമാണിത്. ക്രിക്കറ്റിൽ ഉപയോഗിക്കുന്ന വാക്കുകളിലും ഐ.സി.സി മാറ്റം വരുത്തിയിട്ടുണ്ട്. നോ ബോളിന് പകരം ഫോൾട്ട്സ് എന്നും ഡോട്ട് ബോളിന് പകരം എയ്സസ് എന്നുമാണ് പുതിയ വാക്കുകൾ. ഡേ ആന്റ് നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിൽ രാത്രി നേടുന്ന റൺസ് ഇരട്ടിയായാണ് കണക്കു കൂട്ടുക. ടെസ്റ്റ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ടീമുകൾ ഒരേ പോയിന്റ് പങ്കിട്ടാൽ എവേ റൺസിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ തീരുമാനിക്കുക. As part of our efforts to make the game more appealing to younger generations, the ICC will be applying both numbers and Instagram handles to kits from the beginning of the World Test Championship. pic.twitter.com/XnvantQfc9 — ICC (@ICC) April 1, 2019 Should the temperature reach 35°C, the ICCs updated playing conditions will allow all Test players the option to wear shorts ☀🌡 pic.twitter.com/TEFHahhPkL — ICC (@ICC) April 1, 2019 In a move to bring fans even closer to the sport, broadcasters will have the option to position commentators on the field of play behind the slips cordon 🎙 pic.twitter.com/l8FMdFcCZ9 — ICC (@ICC) April 1, 2019 After taking a catch, the fielding team will be permitted to complete a Double Wicket Play by running out the other batsman ✌ pic.twitter.com/1XN6rAT9lD — ICC (@ICC) April 1, 2019 Two minor changes will be made to cricket terminology with no balls and dot balls to henceforth be known as Faults and Aces. pic.twitter.com/3gFdhO4c59 — ICC (@ICC) April 1, 2019 Content Highlights: The New Cricket Rule Changes by ICC in Test Cricket


from mathrubhumi.latestnews.rssfeed https://ift.tt/2I0wSq0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages