കൃത്രിമത്വം കാണിച്ചായാലും കനയ്യാ കുമാറിനെ തോല്‍പ്പിക്കണം ; യുവനേതാവ് വിഷക്കുപ്പിയെന്ന് ശിവസേനാ നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

കൃത്രിമത്വം കാണിച്ചായാലും കനയ്യാ കുമാറിനെ തോല്‍പ്പിക്കണം ; യുവനേതാവ് വിഷക്കുപ്പിയെന്ന് ശിവസേനാ നേതാവ്

മുംബൈ: വോട്ടിംഗില്‍ എന്ത് കൃത്രിമത്വം കാട്ടിയായാലും യുവനേതാവ് കനയ്യാ കുമാര്‍ ലോക്‌സഭയില്‍ എത്താതെ തടയണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. കനയ്യ വിഷക്കുപ്പിയാണെന്നും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയായാലും അയാള്‍ ലോക്‌സഭയില്‍ എത്തില്ലെന്നത് ഉറപ്പാക്കണമെന്നും ശിവസേനാ മുഖപത്രം സാംനയില്‍ എഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരിക്കുന്നത്.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗിനെതിരേ ബഗുസരായി മണ്ഡലത്തിലാണ് കനയ്യാകുമാര്‍ മത്സരിക്കുന്നത്. കനയ്യാ കുമാറിന്റെ വിജയം ഭരണഘടനയുടെ പരാജയമായിരിക്കുമെന്നും ഏതു വിധേനെയും യുവനേതാവിന്റെ തോല്‍വി ഉറപ്പാക്കേണ്ടതാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ജെഎന്‍യു വില്‍ തീപ്പൊരി വിദ്യാര്‍ത്ഥി നേതാവായിരുന്ന കനയ്യ ബിജെപി വിരുദ്ധ പ്രവര്‍ത്തനത്തിലൂടെ ആയിരുന്നു ശ്രദ്ധേയനായ നേതാവായി മാറിയത്.

അതേസമയം ബിജെപിയ്‌ക്കെതിരേ മഹാസഖ്യത്തിന്റെ ഭാഗമായിട്ടാണ് സിപിഐ കനയ്യാ കുമാറിന് ഇവിടെ സീറ്റ് നല്‍കിയിരിക്കുന്നത്. ബീഹാറിന്റെ വ്യവസായ തലസ്ഥാനം എന്ന് വിശേഷണമുള്ള ബഗുസറായിയില്‍ സിപിഐ യ്ക്ക് ഇപ്പോള്‍ അത്ര അനുകൂല സാഹചര്യമല്ല. എന്നാല്‍ ട്രേഡ് യൂണിയനുകള്‍ ശക്തമായിരുന്ന ഒരു കാലത്ത് ബഗുസറായി സിപിഐ യുടെ ശക്തികേന്ദ്രം തന്നെ ആയിരുന്നു. 1967 ലാണ് സിപിഐ ഈ സീറ്റില്‍ അവസാനമായി ജയിച്ചു കയറിയത്.

എന്നാല്‍ സിപിഐയ്ക്ക് ഇവിടെ സ്വാധീനം കുറവില്ലെന്നാണ് സൂചനകള്‍. 2009 ലെ തെരഞ്ഞെടുപ്പില്‍ സിപിഐ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 2014 ല്‍ മൂന്നാം സ്ഥാനത്തായി. ഇവിടെ രണ്ടു ലക്ഷം വോട്ടുകള്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് കിട്ടി. 2004 ലും 2009 ലും എന്‍ഡിഎ യുടെ ഭാഗമായിരുന്ന ജെഡിയു വിജയിച്ച മണ്ഡലത്തില്‍ 2014 ല്‍ ജെഡിയു എന്‍ഡിഎയില്‍ നിന്നും പുറത്ത് പോയപ്പോള്‍ ബിജെപി ജയിച്ചുകയറി.



from mangalam.com https://ift.tt/2TIKoAN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages