തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടമാകും-രമേശ് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎമ്മിന് ദേശീയപാര്‍ട്ടി പദവി നഷ്ടമാകും-രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഒരു ചലനവുമുണ്ടാക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല. 543 ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ അൻപതോളം സീറ്റുകളിൽ മാത്രമാണ് ഇടതുപക്ഷ സ്ഥാനാർഥികൾ മത്സരിക്കുന്നതെന്നും അതു കൊണ്ട് തന്നെ ദേശീയ രാഷ്ട്രീയത്തിൽ ഇടതുമുന്നണിയ്ക്ക് യാതൊരു സ്വാധീനവും ഉണ്ടാക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഒരു സീറ്റ് പോലും കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. കേരളത്തിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായി വന്ന സ്ഥിതിയ്ക്ക് ഇരുപത് സീറ്റുകളും യുഡിഎഫ് നേടുമെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപിഎമ്മിന് ദേശീയ പാർട്ടിയെന്ന അംഗീകാരം നഷ്ടമാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കേരളത്തിൽ ഇടതുസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും ആർഎസ്എസ്-ബിജെപി ജനദ്രോഹനടപടികൾക്കെതിരെയുമുള്ള ജനവിധി കേരളത്തിൽ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.ബിജെപിയും ഇടതുമുന്നണിയും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ തെളിവാണ് ലാവ്നിൽ കേസിൽ ഇപ്പോഴും അന്തിമവിധി ഉണ്ടാകാത്തതിന് കാരണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. Content Highlights: Ramesh Chennithala press meet, Lok Sabha Election


from mathrubhumi.latestnews.rssfeed https://ift.tt/2JYjPYO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages