ചാലക്കുടി : ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ജേക്കബ് തോമസ് പിന്മാറി. ഐപിഎസ് ഓഫീസറായ ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ നിന്നു പിന്മാറുന്നതെന്നാണ് വിശദീകരണം.
അതേസമയം, ജേക്കബ് തോമസ് മത്സരിക്കാത്ത സാഹചര്യത്തില്‍ മറ്റാരെയും പരിഗണിക്കില്ലെന്നാണ് നിലവിലെ തീരുമാനം. ചാലക്കുടിയില്‍ ട്വന്റി ട്വന്റി കിഴക്കമ്പലത്തിന്റെ പ്രതിനിധിയായി ആയിരുന്നു ജേക്കബ് തോമസ് മത്സരിക്കാനിരുന്നത്.
മത്സരിക്കാനായി സര്‍വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നുവെങ്കിലും നടപടി ക്രമങ്ങള്‍ ഇതുവരെയും പൂര്‍ത്തിയായിരുന്നില്ല. ഐപിഎസ് ഉദ്യോഗസ്ഭനായതിനാല്‍ സ്വയം വിരമിക്കലിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് കേന്ദ്ര തലത്തിലാണ്.
from mangalam.com https://ift.tt/2Uks2L0
via IFTTT
No comments:
Post a Comment