ഷർട്ട് ധരിച്ച് ക്ഷേത്രപ്രവേശനം: സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

ഷർട്ട് ധരിച്ച് ക്ഷേത്രപ്രവേശനം: സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി

കണ്ണൂർ: ക്ഷേത്രത്തിനകത്ത് ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുവാദം വേണമെന്ന നിവേദനത്തിൽ സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശ്ശൂർ സ്വദേശി കെ.ജി. അഭിലാഷാണ് രണ്ടുമാസംമുമ്പ് ദേവസ്വം ബോർഡിന് നിവേദനം നൽകിയത്. ആവശ്യത്തെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിവേദനം സർക്കാർ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകൾക്ക് കൈമാറി. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികൾ മുഖേന ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രത്തിനകത്തോ നാലമ്പലത്തിലോ പുരുഷൻമാർക്ക് ഷർട്ടിട്ട് പ്രവേശിക്കാൻ അനുവാദമില്ല. വിഷയത്തിൽ ക്ഷേത്രം ഭാരവാഹികളുടെ കത്ത് ചർച്ചചെയ്തതായി അഖിലകേരള തന്ത്രിസമാജം മേഖലാ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരി പറഞ്ഞു. ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്തുന്നത് ശരിയല്ലെന്നാണ് മേഖലാ യൂണിറ്റ് ഭാരവാഹികളുടെ അഭിപ്രായം. ക്ഷേത്രം പൊതുസ്ഥലമല്ല. നിയന്ത്രണങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ചേരുമ്പോഴാണ് അത് ക്ഷേത്രമാവുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ ആരും വാശിപിടിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതീപ്രവേശംപോലെ ക്ഷേത്രത്തിനകത്ത് ഷർട്ട് ധരിച്ചുള്ള പുരുഷപ്രവേശം വിവാദമാകുമോ എന്ന ഭയം സർക്കാരിനുണ്ട്. അതിനാലാണ് ഇക്കാര്യത്തിൽ തന്ത്രിമാരുടെ അഭിപ്രായം തേടിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു പറഞ്ഞു. അതേസമയം മലബാർ ദേവസ്വം ബോർഡ് കമ്മിഷണറുടെ അറിയിപ്പിന്റെ സൂചന സർക്കാർ കത്തിന്റെ അടിസ്ഥാനത്തിലാണുള്ളത്. Content Highlights:priest seeks permission to wear shirt in temple premise


from mathrubhumi.latestnews.rssfeed http://bit.ly/2ITXZ6H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages