ചെയ്ത വോട്ടല്ല തെളിഞ്ഞത്; ശിക്ഷ ഭയന്ന് പരാതിപ്പെട്ടില്ലെന്ന് അസം മുൻ ഡി.ജി.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

ചെയ്ത വോട്ടല്ല തെളിഞ്ഞത്; ശിക്ഷ ഭയന്ന് പരാതിപ്പെട്ടില്ലെന്ന് അസം മുൻ ഡി.ജി.പി.

ഗുവാഹാട്ടി: താൻ വോട്ടുചെയ്തയാളുടെ പേരല്ല വിവി പാറ്റിൽ തെളിഞ്ഞതെന്നും എന്നാൽ, ഇക്കാര്യം തെളിയിക്കാനായില്ലെങ്കിൽ ശിക്ഷിക്കപ്പെടുമോയെന്ന് ഭയന്ന് പരാതി നൽകിയില്ലെന്നും അസം മുൻ ഡി.ജി.പി. ഹരികൃഷ്ണ ദേക. “ലചിത് നഗർ എൽ.പി. സ്കൂളായിരുന്നു എന്റെ ബൂത്ത്. വോട്ടുചെയ്തപ്പോൾ ഉദ്ദേശിച്ചയാളുടെയല്ല, മറ്റൊരാളുടെ പേരാണ് മെഷീനിൽ തെളിഞ്ഞത്. ക്രമക്കേടുണ്ടെന്ന് ഞാനവരോടു പറഞ്ഞു. പരാതി നൽകാമെന്നും രണ്ടുരൂപ നൽകിയാൽ ഒരു രശീതി നൽകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പരാതി പരിശോധിക്കപ്പെടുമെന്നും ആരോപണം തെളിയിക്കാനായില്ലെങ്കിൽ ആറുമാസം ശിക്ഷിക്കപ്പെടുമെന്നും അവർ പറഞ്ഞു. സാഹസത്തിനു ഞാൻ തയ്യാറായില്ല. എങ്ങനെയാണത് തെളിയിക്കേണ്ടതെന്ന് എനിക്കറിയില്ല”- അദ്ദേഹം പറഞ്ഞു. -തിരുവനന്തപുരം കോവളത്തെ ചൊവ്വരബൂത്തിൽ ഇങ്ങനെ പരാതിപ്പെട്ട വോട്ടർക്കെതിരേ തിരഞ്ഞെടുപ്പുകമ്മിഷന്റെ നിർദേശപ്രകാരം കേസെടുത്തിരുന്നു. content highlights:Ex-Assam DGP Harekrishna Deka alleges EVM tampering after casting vote in Gauhati, says didnt complain fearing punishment


from mathrubhumi.latestnews.rssfeed http://bit.ly/2IHctaS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages