പെരിയ: കാസർഗോഡ് പെരിയയിൽ ഇരട്ടകൊലപാതകത്തിന്റെ ഇരയായ കൃപേഷ് ലാലിന്റെ കുടുംബത്തിന് നിർമിച്ചു നൽകിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നു. കൃപേഷ് കൊല്ലപ്പെട്ട് 50 ദിവസത്തിനുള്ളിലാണ് ഹൈബി ഈഡന്റെ തണൽ ഭവനപദ്ധതിയിലുൾപ്പെടുത്തി കുടുംബത്തിന് വീട് നിർമിച്ച് നൽകിയത്. മൂന്നു കിടപ്പുമുറി, അടുക്കള, സെൻട്രൽ ഹാൾ, ഡൈനിങ് ഹാൾ ഉൾപ്പെടെ 1100 സ്ക്വയർഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്. ഓലക്കുടിലിനു മുന്നിലായി കൃപേഷിന്റെ അച്ഛന്റെ പേരിൽ പട്ടയംകിട്ടിയ ഭൂമിയിലാണ് വീടുയർന്നത്. പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ഈ വീടിനോടുചേർന്ന് കുഴൽക്കിണർ നിർമിച്ചുനൽകി. ചടങ്ങിൽ ഹൈബി ഈഡൻ, അദ്ദേഹത്തിന്റെ കുടുംബം, കാൺഗ്രസ് നേതാക്കളായ രാജ്മോഹൻ ഉണ്ണിത്താൻ, ഹക്കിം കുന്നിൽ, പ്രാദേശിക നേതാക്കൾ, കൃപേഷിന്റെ സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ഹൈബി ഈഡന്റെ തണൽ ഭവനപദ്ധതിയിലുൾപ്പെട്ട 30-ാമത്തെ വീടാണിത്. മാർച്ച് മൂന്നിനാണ് കുറ്റിയടിച്ച് നിർമാണം തുടങ്ങിയത്. Content Highlights:Periya double murder victim kripeshs House warming, Periya Double murder
from mathrubhumi.latestnews.rssfeed http://bit.ly/2Xk093s
via
IFTTT
No comments:
Post a Comment