കൊച്ചി: അമ്മയുടെ മർദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കൊച്ചിയിൽ സംസ്കരിക്കും. മതാചാരപ്രകാരം കളമശ്ശേരി പാലക്കാമുഗൾ ജുമാമസ്ജിദിൽ മൃതദേഹം കബറടക്കാനാണ് ഉദ്ദേശ്യം. ഇതിനുവേണ്ട നടപടിക്രമങ്ങൾ അധികൃതർ ആരംഭിച്ചു. രാജഗിരി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം കളമശ്ശേരിയിൽ സംസ്കരിക്കുന്നതിന് കുട്ടിയുടെ പിതാവിന്റെ അനുമതിപത്രം ആവശ്യമുണ്ട്. റിമാൻഡിൽ കഴിയുന്ന അമ്മയ്ക്ക് കുട്ടിയുടെ മൃതദേഹം കാണാനും അവസരമൊരുക്കും. മൃതദേഹം പാലക്കാമുഗൾ പള്ളിയിൽ സംസ്കരിക്കാനാണ് തീരുമാനമെന്ന് സർക്കാർ കുഞ്ഞിന്റെ ചുമതലകൾ ഏൽപ്പിച്ചിരുന്ന ഉദ്യോഗസ്ഥ സൈന മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജാർഖണ്ഡ് ദമ്പതിമാരുടെ മൂന്നുവയസ്സുള്ള ആൺകുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയുടെ മർദനത്തിൽ തലയ്ക്ക് മാരക പരിക്കേറ്റിരുന്ന കുട്ടി വെള്ളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. Content Highlights:three year old boys funeral will be held in kalamassery
from mathrubhumi.latestnews.rssfeed http://bit.ly/2IrUCo5
via
IFTTT
No comments:
Post a Comment