പരസ്പരം പുകഴ്ത്തി മുലായവും മായാവതിയും; 24 വര്‍ഷത്തിനുശേഷം ഇരുനേതാക്കളും ഒരുവേദിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

പരസ്പരം പുകഴ്ത്തി മുലായവും മായാവതിയും; 24 വര്‍ഷത്തിനുശേഷം ഇരുനേതാക്കളും ഒരുവേദിയില്‍

ലഖ്നൗ: 24 വർഷത്തിനുശേഷം സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് നേതാവും ബി.എസ്.പി. നേതാവ് മായാവതിയും ഒരേവേദിയിൽ. പ്രതിപക്ഷമഹാസഖ്യം ഉത്തർപ്രദേശിലെ മെയിൻപുരിയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് ദീർഘകാലം ബദ്ധവൈരികളായിരുന്ന ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. ആയിരങ്ങൾ അണിനിരന്ന റാലിയിൽ ഇരുവരും പരസ്പരം പുകഴ്ത്തുകയും കേന്ദ്രഭരണത്തിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. എനിക്കുവേണ്ടി വോട്ടഭ്യർഥിക്കാൻ എത്തിയ മായാവതിയോട് നന്ദിയുണ്ടെന്നായിരുന്നു മുലായം സിങിന്റെ വാക്കുകൾ. ആവശ്യമുള്ള സമയത്തെല്ലാം ഞങ്ങൾക്കൊപ്പം നിന്നിട്ടുള്ള നേതാവാണ് മായാവതി. അവരോട് ബഹുമാനമുണ്ട്. എനിക്കുവേണ്ടി വോട്ടഭ്യർഥിക്കാൻ ഇവിടെ എത്തിയതിൽ ഞാൻ ഏറെ സന്തോഷവാനാണ്- മുലായം പറഞ്ഞു. അതേസമയം, പിന്നാക്കവിഭാഗങ്ങളുടെ ശരിയായ നേതാവാണ് മുലായം സിങ് എന്നായിരുന്നു മായാവതിയുടെ വാക്കുകൾ. മുലായം പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ അല്ലെന്നും മുലായം സിങാണ് പിന്നാക്കക്കാരുടെ ശരിയായ നേതാവെന്നും മായാവതി പറഞ്ഞു. ബി.ജെ.പി.യെ പരാജയപ്പെടുത്താനാണ് ബി.എസ്.പി. സമാജ് വാദി പാർട്ടിയുമായി കൈകോർത്തതെന്നും പ്രതിപക്ഷ മഹാസഖ്യത്തിന്റെ വിജയത്തിനായി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്നും മായാവതി കൂട്ടിച്ചേർത്തു. Content Highlights:bsp leader mayavati and sp chief mulayam singh yadav


from mathrubhumi.latestnews.rssfeed http://bit.ly/2Vf1tXK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages