കോണ്‍ഗ്രസില്‍ ഗുണ്ടകളെന്ന് ആരോപിച്ച പാര്‍ട്ടി വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

കോണ്‍ഗ്രസില്‍ ഗുണ്ടകളെന്ന് ആരോപിച്ച പാര്‍ട്ടി വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ വിമര്‍ശിച്ച കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രിയങ്കാ ചതുര്‍വേദ് ശിവസേനയില്‍ ചേര്‍ന്നു. തനിക്കുനേരെ മോശമായി പെരുമാറിയവരെ പാര്‍ട്ടി തിരിച്ചെടുത്തതിനാണ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

കോണ്‍ഗ്രസ് അപമാനിച്ചുവെന്നും സീറ്റ് കിട്ടാത്തതുകൊണ്ടല്ല പാര്‍ട്ടി വിട്ടതെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശിവസേന സ്ത്രീകളേയും കുട്ടികളെയും അംഗീകരിക്കുന്ന പാര്‍ട്ടിയാണെന്നും പ്രിയങ്ക വ്യക്തമാക്കി. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അടക്കമുള്ളവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രിയങ്ക കത്തയച്ചിരുന്നു. തന്റെ സേവനം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലമതിക്കുന്നില്ലാ എന്ന് കുറച്ചു ദിവസങ്ങള്‍കൊണ്ട് മനസ്സിലായെന്നും യാത്രയുടെ അവസാനമെത്തിയെന്നും പ്രിയങ്ക കത്തില്‍ കുറിക്കുന്നു. കൂടുതല്‍ കാലം ഇനി പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ ആത്മാഭിമാനത്തിനും അന്തസിനും ക്ഷതമേല്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.

പാര്‍ട്ടിക്കു വേണ്ടി രക്തവും വിയര്‍പ്പുമൊഴുക്കുന്നവരേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഗുണ്ടകള്‍ക്കാണ് ലഭിക്കുന്നതെന്ന് അവര്‍ ട്വീറ്റ് ചെയ്തു. തന്നോട് അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ എടുത്ത നടപടി കോണ്‍ഗ്രസ് റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ചതുര്‍വേദിയുടെ പരാമര്‍ശം.

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രിയങ്കയുടെ പരാതിയില്‍ പുറത്താക്കിയവരെ തിരിച്ചെടുത്തത്. എന്നാല്‍, കോണ്‍ഗ്രസിന്റെ കമ്യൂണിക്കേഷന്‍ വിഭാഗം കണ്‍വീനര്‍ കൂടിയായ പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് കടുത്ത ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്.

ദിവസങ്ങള്‍ക്കു മുന്‍പ് യുപിയിലെ മഥുരയില്‍ വച്ചാണ് പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിടേണ്ടി വന്നത്. പ്രിയങ്കയുടെ പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച്ച ഈ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.



from mangalam.com http://bit.ly/2KNM7Wh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages