ഭോപ്പാൽ: മാലെഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രഗ്യ താക്കൂർ ബിജെപിയിൽ ചേർന്നു. ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ്ങിനെതിരെ അവർ മത്സരിച്ചേക്കുമെന്നാണ് സൂചന. 2008 ൽ മാലേഗാവിൽ നടന്ന സ്ഫോടനത്തിൽആറ് പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാവി തീവ്രവാദം ബിജെപി പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് ബിജെപിയെ പതിവായി വിമർശിച്ചിരുന്ന നേതാവാണ് ദ്വിഗ് വിജയ് സിങ്. 1989 ന് ശേഷം ഭോപ്പാലിൽ നിന്ന് ബിജെപിക്കാരല്ലാതെ ഒരാളും ജയിച്ചിട്ടില്ല. നരേന്ദ്ര സിങ് തോമർ, ശിവരാജ് സിങ് ചൗഹാൻ, ഉമാഭാരതി എന്നിവർ മത്സരിക്കാൻ വിമുഖത അറിയിച്ചതോടെയാണ് സാധ്വി പ്രഗ്യയുടെ പേര് പരിഗണിക്കുന്നത്. കേസിൽ ജാമ്യത്തിലാണ് ഇപ്പോൾ സാധ്വി. Content Highlights:Sadhvi Pragya, BJP,Malegaon Blast
from mathrubhumi.latestnews.rssfeed http://bit.ly/2UIfAp2
via
IFTTT
No comments:
Post a Comment