സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് ആരോപണം; കെ സുധാകരന്റെ വീഡിയോക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് ആരോപണം; കെ സുധാകരന്റെ വീഡിയോക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തിൽ കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർഥി കെ. സുധാകരനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ വിവാദമായ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ നടപടി. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പരസ്യ ചിത്രത്തിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്നതായുള്ള ആരോപണം ഉയർന്നത്. ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി, ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല എന്ന പരാമർശം സ്ത്രീത്വത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ്സിപിഎം രംഗത്തെത്തിയത്. എൽഡിഎഫ് സ്ഥാനാർഥിയെ ഉദ്ദേശിച്ചാണ് ഇതെന്നാണ് ആരോപണം. രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് വിവാദം പരാമർശം കടന്നുവരുന്നത്. ഇനി ഓൻ പോകട്ടെ, ഓൻ ആൺകുട്ടിയാ, പോയ കാര്യം സാധിച്ചിട്ടേ വരൂ എന്നും ഒരു കഥാപാത്രം പറയുന്നു. തുടർന്ന് കെ. സുധാകരന് വോട്ട് ചെയ്യുക എന്നും ചിത്രം ആഹ്വാനം ചെയ്യുന്നു. പരസ്യചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം കടുത്ത വിമർശനമാണ് ഉയർന്നത്. ഇതിനെ തുടർന്നാണ് വനിതാ കമ്മീഷൻ നടപടിയുമായി രംഗത്തെത്തിയത്. Content Highlights:case against k sudhakaran, kerala womens commission, campaign video, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2GgKX02
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages