സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ എന്ത് പൊടിക്കൈ പയറ്റാനും നമ്മള്‍ തയ്യാറാണ്. മുടി വളരാനും വെളുക്കാനും മുഖക്കുരു മാറാനും തുടങ്ങി എല്ലാത്തിനും എന്ത് വിലകൊടുത്തും സാധനങ്ങള്‍ വാങ്ങി പുരട്ടാന്‍ നാം താല്‍പര്യം കാണിക്കുന്നു. എന്നാല്‍ പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആരും പുറത്തു പറയാറില്ല. ഇപ്പോള്‍ മുടി വളരാന്‍ ഇത്തരമൊരു പൊടിക്കൈ പ്രയോഗിച്ച അനുഭവം പങ്കുവെക്കുകയാണ് വ്‌ളോഗറായ ഒരു യുവതി.
കഴിഞ്ഞ കുറേ കാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന മുടിവളരാന്‍ സഹായിക്കുന്ന ഒരു വിദ്യയായിരുന്നു തലയോട്ടിയില്‍ വിക്‌സ് തേച്ച് പിടിപ്പിക്കുക എന്നത്. ഒലിവ് ഓയിലും വിക്‌സും ചേര്‍ത്ത് ആഴ്ചയില്‍ രണ്ടു തവണ തലയില്‍ പുരട്ടിയാല്‍ മുടി കൊഴിച്ചില്‍ മാറുമെന്നും പുതിയ മുടി വളരുമെന്നുമായിരുന്നു വാദം.
എന്നാല്‍ ഇത് പരീക്ഷിച്ച ശേഷം തനിക്കുണ്ടായ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി.
പുരട്ടിയ ആദ്യ ദിവസങ്ങളില്‍ നല്ല മാറ്റമായിരുന്നെന്നും മുടി ചെറിതായി വളരാന്‍ തുടങ്ങിയിരുന്നെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ അസഹനീയമായ വേദന അനുഭവിക്കാന്‍ തുടങ്ങി.
ആദ്യമൊക്കെ തലവേദനയുടെ കാരണം മനസിലായിരുന്നില്ല എന്നാല്‍ വിക്‌സ് പുരട്ടി കഴിയുമ്പോഴാണ് ഇത് ഉണ്ടാകുന്നത് എന്ന് കണ്ടെത്തിയതോടെ വില്ലനെ കയ്യോടെ പിടികൂടി. ആ ആഴ്ചയിലും തലവേദന ആവര്‍ത്തിച്ചു. സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും ഭീകരമായിരുന്നു അതെന്ന് യുവതി പറയുന്നു.
മുടി വളരുമെന്ന് പറയുന്നത് ഏറെക്കുറെ സത്യമാണെങ്കിലും ഇത്തരം മാര്‍ഗങ്ങളുടെ പിന്നാലെ പോകുമ്പോള്‍ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചും ചിന്തിക്കുകയും ശ്രദ്ധിക്കുകയും ചെയ്യണമെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു.
from mangalam.com http://bit.ly/2Xg0VOQ
via IFTTT
No comments:
Post a Comment