'രാഹുല്‍ജിയുടെ എല്ലാ പ്രസംഗവും എഫ്.ബി ലൈവ് വഴി കേള്‍ക്കും. അപ്പോള്‍ തന്നെ ട്രാന്‍സ്ലേറ്റ് ചെയ്തും നോക്കാറുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്യണമെങ്കില്‍ ഹോം വര്‍ക്കില്ലാതെ പറ്റില്ലെന്ന് നിസംശയം പറയാം' പരിഭാഷയുടെ രഹസ്യം വെളിപ്പെടുത്തി ജ്യോതി വിജയകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

'രാഹുല്‍ജിയുടെ എല്ലാ പ്രസംഗവും എഫ്.ബി ലൈവ് വഴി കേള്‍ക്കും. അപ്പോള്‍ തന്നെ ട്രാന്‍സ്ലേറ്റ് ചെയ്തും നോക്കാറുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്യണമെങ്കില്‍ ഹോം വര്‍ക്കില്ലാതെ പറ്റില്ലെന്ന് നിസംശയം പറയാം' പരിഭാഷയുടെ രഹസ്യം വെളിപ്പെടുത്തി ജ്യോതി വിജയകുമാര്‍

തിരുവനന്തപുരത്തും പത്തനാപുരത്തും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനു വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പൂര്‍മായും ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ ആവേശം ആവാക്കുകളിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി സംസാരിച്ച വേദിയില്‍ അദ്ദേഹത്തേക്കാള്‍ ശ്രദ്ധ ആകര്‍ഷിച്ചതും താരമായതും അദ്ദേഹത്തിന്റെ പരിഭാഷക ജ്യോതി വിജയകുമാറാണ്.

രാഹുല്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ഒരു വാക്കുപോലും ചോര്‍ത്താതെ ആളുകളില്‍ എത്തിച്ചു. അതേസമയം ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടിയുള്ള പരിഭാഷ വന്‍ പരാജയമാവുകയും ചെയ്തതോടെ ജ്യോതിക്ക് ഇത് എങ്ങനെ സാധിച്ചെന്ന അംമ്പരപ്പിലാണ് ജനങ്ങള്‍. അതിന്റെ രഹസ്യമെന്തെന്ന് വെളിപ്പെടുത്തിയ ജ്യോതിയുടെ വാക്കുകളിങ്ങനെ,

'നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.. തുടങ്ങുന്ന വരെ ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. പിന്നെ ചെയ്തു കഴിയുമ്പോള്‍ നമ്മുടെ എനര്‍ജി ലെവല്‍ വേറെയാകും. രാഹുല്‍ജിയുടെ എല്ലാ പ്രസംഗങ്ങളും വിടാതെ കേള്‍ക്കുന്നതുകൊണ്ട് രാഹുല്‍ജിയുടെ എല്ലാ പ്രസംഗങ്ങളും എന്തായിരിക്കുമെന്ന് എനിക്ക് അറിയാം. രാഹുല്‍ജിയുടെ എല്ലാ പ്രസംഗവും എഫ്.ബി ലൈവ് വഴി ഞാന്‍ കേള്‍ക്കും. അപ്പോള്‍ തന്നെ വീട്ടിലിരുന്ന് പലപ്പോഴും ട്രാന്‍സ്ലേറ്റ് ചെയ്ത് നോക്കാറുണ്ട്. അറിയാത്ത വാക്കുകളുണ്ടെങ്കില്‍ അതിന് എന്ത് മലയാളത്തില്‍ പറയുമെന്ന് അന്വേഷിക്കും, കണ്ടുപിടിക്കും..

അതുകൊണ്ട് രാഹുല്‍ജിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്യണമെങ്കില്‍ ഹോം വര്‍ക്കില്ലാതെ പറ്റില്ലെന്ന് നിസംശയം പറയാം... അദ്ദേഹത്തിന്റെ ശബ്ദവുമായും അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളുമായും ഒക്കെ ഒരു പരിചയമുണ്ടെങ്കിലേ നമുക്ക് സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് അത് പരിഭാഷപ്പെടുത്താന്‍ കഴിയുകയുള്ളൂ...'

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിജയകുമാറിന്റെ മകളാണ് ജ്യോതി. രാഹുലിന്റെ പ്രസംഗങ്ങള്‍ നേരത്തേയും ജ്യോതി പരിഭാളപ്പെടുത്തിയിട്ടുണ്ട്. ഇത് അഞ്ചാം തവണയാണ് ജ്യോതി രാഹുലിന്റെ പരിഭാഷകയാകുന്നത്. 2011ല്‍ ജന്മനാടായ ചെങ്ങന്നൂരിലായിരുന്നു ആദ്യം പരിഭാഷകയാകുന്നത്. അതുപോലെ തന്നെ ദേശീയതലത്തില്‍ ചര്‍ച്ച നേടിയ പ്രസംഗമായിരുന്നു സോണിയാ ഗാന്ധി 2016ല്‍ തിരുവനന്തപുരത്ത് നടത്തിയത്. അന്ന് അത് ജനങ്ങളിലെത്തിച്ചതും ജ്യോതിയായിരുന്നു.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് ജേണലിസം ഡിപ്ലോമ, ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദം എന്നിവ നേടിയിട്ടുണ്ട്. ചില ടി.വി പരിപാടികളില്‍ അവതാരികയായും ദേശീയ മാധ്യമങ്ങളിലടക്കം മാധ്യമപ്രവര്‍ത്തകയായും ജ്യോതി ജോലിചെയ്തിട്ടുണ്ട്.



from mangalam.com http://bit.ly/2IqKWu2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages