ബെംഗളുരു: 2016 നും 2018നുമിടക്ക് 50 ലക്ഷം പുരുഷന്മാർക്ക് തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിം പ്രേംജി യുണിവേഴ്സിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ട ദി സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ-2019 റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2016 നവംബറിലെ നോട്ട് അസാധുവാക്കലിനെതുടർന്നാണ് തൊഴിൽ നഷ്ടമാകാൻ തുടങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ ഇടയിലാണ് തൊഴിലില്ലായ്മ രൂക്ഷമായത്. 1.6 ലക്ഷം കുടുംബങ്ങളെയും 5.22 വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ദേശീയ തലത്തിൽ സർവെ നടത്തിയത്.
from mathrubhumi.latestnews.rssfeed http://bit.ly/2KIdbq1
via
IFTTT
No comments:
Post a Comment