'പ്രധാനമന്ത്രി കള്ള'നാണെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

'പ്രധാനമന്ത്രി കള്ള'നാണെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി കള്ളനാണെന്ന്സുപ്രീംകോടതിയും കണ്ടെത്തി എന്ന പ്രസ്താവനയിൽകോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഖേദം പ്രകടിപ്പിച്ചു.ഖേദം പ്രകടിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. റഫാൽ കേസിൽ സുപ്രീം കോടതിയുടെ ഇടക്കാല വിധി പരാമർശിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി അഴിമതി നടത്തിയതായി സുപ്രീം കോടതി പറഞ്ഞെന്നായിരുന്നു അമേത്തിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ പരാമർശം. ഈ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയത്. ഇത്തരമൊരു പരാമർശം തിരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞു പോയതാണെന്ന് സത്യവാങ്മൂലത്തിൽ രാഹുൽ ഗാന്ധി പറയുന്നു. ഇനി മേലാൽ കോടതി രേഖപ്പെടുത്തുന്ന വിവരങ്ങളോ നിരീക്ഷണോ അല്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ മറുപടി നാളെ സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ തവണ ഈ കേസ് പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ പ്രസ്താവന അനുചിതമായി എന്ന് കോടതി നിരീക്ഷിച്ചിരുന്നു. നാളെ കേസ് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ സത്യവാങ്മൂലം പരിഗണിച്ച ശേഷം കോടതി തീരുമാനം അറിയിക്കും. Content Highlights:Chowkidar chor hai, Rahul Gandhi, Supreme Court, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2UOd8O0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages