കൊച്ചി: കല്ലട ബസിലെ യാത്രക്കാർക്ക് ജീവനക്കാരിൽ നിന്ന് മർദനമേറ്റ വിഷയത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള റിപ്പോർട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ. നിലവിൽ രണ്ട് പ്രതികളും കല്ലട ബസ് മാനേജറും പോലീസ് കസ്റ്റഡിയിലുണ്ട്. ബസ് പിടിച്ചെടുക്കാനാവശ്യമായ നിർദേശം നൽകി കഴിഞ്ഞെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. കല്ലട ബസിന്റെ ഉടമയെയും ജീവനക്കാരെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണമാണ് കേസിൽ നടക്കുന്നത്. മർദനത്തിൽ പങ്കുള്ളവരെയെല്ലാം പ്രതികളാക്കും. സംഭവം ആസൂത്രിമാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പരിക്കേറ്റവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കും. പ്രതികളുടെ ക്രിമനൽ പശ്ചാത്തലം പരിശോധിക്കും. കേസിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മീഷണർ വ്യക്തമാക്കി. ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നൽകി വിളിച്ചു വരുത്താൻ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിയും അറിയിച്ചു.കമ്പനിയുടെ തിരുവനന്തപുരത്തെ പ്രതിനിധികളെ ഇന്നുതന്നെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്താനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ബസിലെ സംഭവങ്ങൾ ഷൂട്ട് ചെയ്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ ഡിജിപി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. content highlights:Kallada bus, police commissioner,Ernakulam
from mathrubhumi.latestnews.rssfeed http://bit.ly/2Pq6yYe
via
IFTTT
No comments:
Post a Comment