കൊളംബോ: ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽത്തന്നെ സംസ്കരിക്കും. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോർക്ക അധികൃതർ ബസുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നോർക്ക അധികൃതർ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തു. എന്നാൽ ശ്രീലങ്കയിൽ തന്നെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഭർത്താവിനെ ജോലിസ്ഥലത്തേക്ക് യാത്രയാക്കിയതിന് പിന്നാലെയാണ് റസീന ശ്രീലങ്കയിലെ സ്ഫോടനത്തിനിരയായത്. ഭർത്താവ് ഖാദർ കുക്കോടിയെ ജോലിസ്ഥലമായ ദുബായിലേക്ക് യാത്രയയച്ച് ഇവർ താമസിച്ചിരുന്ന ഷാൻഗ്രി-ലാ ഹോട്ടലിൽ മടങ്ങിയെത്തിയതായിരുന്നു റസീന. ഭർത്താവിനൊപ്പം ലങ്ക ചുറ്റിക്കാണുകയും കൊളംബോയിലുള്ള സഹോദരൻ ബഷീറിന്റെ കൂടെ രണ്ടുദിവസം തങ്ങുകയുമായിരുന്നു റസീനയുടെ ലക്ഷ്യം. ഒരാഴ്ചകൊണ്ട് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങി ഹോട്ടലിൽ മുറിയെടുത്തു. ഞായറാഴ്ച രാവിലെ ഖാദറിനെ വിമാനത്താവളത്തിൽ കൊണ്ടുവിടാൻ ബഷീറാണ് പോയത്. മടങ്ങിവന്ന് റസീനയെയും കൂട്ടി വീട്ടിലേക്ക് മടങ്ങാനായിരുന്നു ബഷീറിന്റെ പരിപാടി. കൊളംബോയിലുള്ള ബന്ധുക്കളായ തഹാബ്, ലിയാഖത്തലി എന്നിവരോടും ഹോട്ടലിലെത്താനും അവിടുന്ന് പ്രഭാതഭക്ഷണം കഴിഞ്ഞ് ബഷീറിനൊപ്പം പോകാമെന്നും പറഞ്ഞിരുന്നു. ഇവരും ബഷീറും എത്താൻ വൈകിയതുകൊണ്ട് റസീന റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനിരുന്നു. അപ്പോഴായിരുന്നു സ്ഫോടനം. Content Highlights:Sri Lanka Seria Blast victim, Rasina Khadar Funeral today in Sri Lanka
from mathrubhumi.latestnews.rssfeed http://bit.ly/2vdTD29
via
IFTTT
No comments:
Post a Comment