മോഹന്‍ലാലിന്റെ അനുഗ്രഹം തേടി കൊച്ചിയിലെ വീട്ടില്‍ സുരേഷ്ഗോപി ; ജയിക്കുമോ എന്ന ചോദ്യത്തിന് ഒഴിഞ്ഞുമാറി ലാലേട്ടന്റെ മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

മോഹന്‍ലാലിന്റെ അനുഗ്രഹം തേടി കൊച്ചിയിലെ വീട്ടില്‍ സുരേഷ്ഗോപി ; ജയിക്കുമോ എന്ന ചോദ്യത്തിന് ഒഴിഞ്ഞുമാറി ലാലേട്ടന്റെ മറുപടി

സിനിമാനടന്മാര്‍ കൂടി സ്ഥാനാര്‍ത്ഥികളായ തെരഞ്ഞെടുപ്പില്‍ താരങ്ങളുടെ പ്രചരണത്തിനായി ഇറങ്ങിയ സിനിമാതാരങ്ങള്‍ നേരിട്ട വിമര്‍ശനത്തിന് കയ്യും കണക്കുമില്ല. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ്ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയതിന്റെ പേരില്‍ ബിജു മേനോനും പ്രിയാവാര്യര്‍ക്കും കനത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. ശബ്ദ പ്രചരണം അവസാനിച്ച് വോട്ടെടുപ്പിനായി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ സുരേഷ്ഗോപി സൂപ്പര്‍താരം ​മോഹന്‍ലാലിനെ സന്ദര്‍​ശിക്കാന്‍ എത്തിയതാണ് പുതിയ വിശേഷം.

കൊച്ചിയിലെ ലാലിന്റെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു സുരേഷ്ഗോപി എത്തിയത്. ഇരുവരും ഏറെ നേരെ സംസാരിച്ചു. കൂടിക്കാഴ്ചയുടെ വീഡിയോ സുരേഷ് ഗോപി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. കൊച്ചി തേവരയിലെ വീട്ടിലേക്കാണ് സുരേഷ്​ഗോപി എത്തിയത്. ഇരുവരുടേയും വോട്ടുകള്‍ തിരുവനന്തപുരത്താണ്. എന്നാല്‍ തൃശൂരിലാണ് സുരേഷ്ഗോപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും തന്റെ തുടക്ക കാലം മുതല്‍ ലാലിന്റെ കുടുംബവുമായി നല്ല ബന്ധമാണുള്ളതെന്നും സുരേഷ്ഗോപി പ്രതികരിച്ചു. തനിക്ക് ഇഷ്ടമുള്ള ഭക്ഷണം നിറയെ ഉണ്ടാക്കി തന്നിട്ടുള്ളയാളാണ് ലാലിന്റെ അമ്മയുടെ അനുഗ്രവും തേടിയാണ് ഇവിടെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ വിജയ പ്രതീക്ഷ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെയെന്നും അദ്ദേഹത്തിന് നല്ലത് വരാന്‍ ആഗ്രഹിക്കുന്നുവെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ലാല്‍ പറഞ്ഞു. നേരത്തേ തൃശൂരില്‍ നടന്ന പ്രചരണ പരിപാടിയിലാണ് സുരേഷ്ഗോപിക്ക് വോട്ടു ചോദിച്ച് ബിജുമേനോന്‍ എത്തിയത്. ഇതിന് പിന്നാലെ താരത്തിന് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. നേരത്തേ ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരിഫിന്റെ പുസ്തക പ്രകാശനത്തിന് മമ്മൂട്ടി എത്തിയിരുന്നു.



from mangalam.com http://bit.ly/2Vhl9dE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages