റഫാല്‍ ഇടപാടില്‍ കോടതിയലക്ഷ്യ പരാമര്‍ശം: രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

റഫാല്‍ ഇടപാടില്‍ കോടതിയലക്ഷ്യ പരാമര്‍ശം: രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലുള്ള സുപ്രീം കോടതി വിധിയില്‍ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചു. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. 'പരാമര്‍ശത്തില്‍ ഖേദിക്കുന്നതായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലാണ് താന്‍ നടത്തിയ പരാമര്‍ശം രാഷ്ട്രീയ എതിരാളികള്‍ ദുരുപയോഗിച്ചുവെന്നും' രാഹുല്‍ അപേക്ഷയില്‍ പറയുന്നു.

'റഫാല്‍ ഇടപാടില്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതി കണ്ടെത്തി' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് ബി.ജെ.പി എം.പി മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി രാഹുല്‍ ഗാന്ധിയുടെ വിശദീകരണം തേടിയിരുന്നു.

രാഹുലിന്റെ വിശദീകരണം കോടതി നാളെ പരിഗണിക്കും. രാഹുലിന്റെ വിശദീകരണം തൃപ്തികരമെന്ന് തോന്നിയാല്‍ കോടതി തുടര്‍ നടപടി ഉപേക്ഷിച്ചേക്കും. അല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകും. രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചാല്‍ പോരാ, മാപ്പ് പറയണമെന്ന ആവശ്യം എതിര്‍പക്ഷം നാളെ ഉന്നയിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ കോടതി വീണ്ടും രാഹുലിന്റെ വിശദീകരണം തേടും.

രാഹുല്‍ ഖേദം പ്രകടിപ്പിച്ചാല്‍ മാത്രം പോരാ, രാജ്യത്തോട് മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് രാഹുലിനെതിരായ പ്രചാരണത്തിന് ബി.ജെ.പി ഇതും ആയുധമാക്കുമെന്ന് വ്യക്തം.



from mangalam.com http://bit.ly/2KUFbqA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages