കോഴിക്കോട്:ഒളി ക്യാമറാ വിവാദത്തിൽ കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ബിസിനസുകാർ എന്ന വ്യാജേന എത്തിയ മാധ്യമപ്രവർത്തകരോട് രാഘവൻ കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളവീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ടി വി 9 ചാനലായിരുന്നു ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ രാഘവൻ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നൽകണമെന്നും ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏൽപ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. ഇതിനു പിന്നാലെ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് രാഘവനെതിരെ കേസ് എടുക്കണമോ എന്ന കാര്യത്തിൽ പോലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം ആരാഞ്ഞു. കേസ് എടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് രാഘവനെതിരെ കോഴിക്കോട് സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒളി ക്യാമറാ ദൃശ്യങ്ങൾ പുറത്തെത്തിയതിനു പിന്നാലെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവനും പോലീസിൽ പരാതി നൽകിയിരുന്നു. content highlights:police registers case against udf candidate m k raghavan
from mathrubhumi.latestnews.rssfeed http://bit.ly/2KROaIY
via
IFTTT
No comments:
Post a Comment