അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠി പാര്‍ലമെന്റ് മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും പത്രിക സ്വീകരിക്കാന്‍ പാടില്ലെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്ന് സൂക്ഷ്മ പരിശോധന മാറ്റിവയ്ക്കുകയായിരുന്നു.
രാഹുലിന്റെ പൗരത്വം സംബന്ധിച്ച രേഖകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ.സി കൗശിക് വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് എതിര്‍പ്പ് തള്ളി പത്രിക സ്വീകരിച്ചത്.
രാഹുല്‍ ഗാന്ധി ഇന്ത്യയിലാണ് ജനിച്ചതെന്നും അദ്ദേഹത്തിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടു് ഉണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. മറ്റേതെങ്കിലും രാജ്യത്ത് അദ്ദേഹം പൗരത്വം എടുത്തിട്ടില്ല. രാഹുലിന്റെ പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ്, ആദായ നികുതി എന്നിവയെല്ലാം ഇന്ത്യയിലാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
ആക്ഷേപത്തില്‍ പറയുന്ന രാഹുല്‍ വിന്‍സി ആരാണെന്നും എവിടെ നിന്ന് വന്നതാണെന്നും അറിയില്ല. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1995ല്‍ എം.ഫില്‍ എടുത്തിട്ടുണ്ട്. ആ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും വരണാധികാരിക്ക് സമര്‍പ്പിച്ചതായി അഭിഭാഷകന്‍ അറിയിച്ചു.
from mangalam.com http://bit.ly/2VUD4UM
via IFTTT
No comments:
Post a Comment