ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസ് രജ്ഞന്‍ ഗോഗോയ്‌ക്കെതിരെ സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ പ്രത്യേക ബെഞ്ച് അടിയന്തര യോഗം ചേരുന്നു. ചീഫ് ജസ്റ്റീസ് ഉള്‍പ്പെടുന്ന ബെഞ്ചാണ് ചേരുന്നത്. ജസ്റ്റീസ് അരുണ്‍ മിശ്ര, സജ്റ്റ് സഞ്ജീവ് ഖന്ന എന്നിവരും ബെഞ്ചിലുണ്ട്.
കോടതിയുടെ സ്വതന്ത്രതയെ ബാധിക്കുന്ന പൊതുതാല്‍പര്യമുള്ള പ്രധാന വിഷയമെന്ന നിലയില്‍ അടിയന്തര യോഗം ചേരണമെന്ന് പരാമര്‍ശം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നടത്തിയതായും അഡീഷണല്‍ രജിസ്ട്രാര്‍ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ചീഫ് ജസ്റ്റീസിനെതിരായ ആരോപണം അന്വേഷിക്കുന്നതിനാണോ സിറ്റിംഗ് ചേരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവരും കോടതിയില്‍ എത്തിയിട്ടുണ്ട്. അവധി ദിവസമായിരുന്നിട്ടും കൂടിയാണ് ഇന്ന് അടിയന്തര യോഗം വിളിച്ചത്.
[IMG]
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായ 35കാരിയാണ് പരാതി ഉന്നയിച്ചത്. ആരോപണം തെളിവു സഹിതം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് അയച്ചുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 2018 ഒക്‌ടോബര്‍ 10,11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റീസിന്റെ ഔദ്യോഗിക വകസതിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ' സ്‌ക്രോള്‍' എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
'എന്റെ അരക്കെട്ടില്‍ കയറിപ്പിടിച്ചു, ശരീരഭാഗങ്ങളില്‍ മുഴുവന്‍ സ്പര്‍ശിച്ചു. ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും പോകാനനുവദിക്കാതെ ബലമായി എന്നെ പിടിച്ചുനിര്‍ത്തി. 'എന്നെ ചേര്‍ത്തുപിടിക്കൂ' എന്നദ്ദേഹം ആവശ്യപ്പെട്ടു. -യുവതി മറ്റ് ജഡ്ജിമാര്‍ക്കയച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ചീഫ് ജസ്റ്റീസിന്റെ ആവശ്യം തള്ളിക്കളഞ്ഞതിന്റെ പേരില്‍ തന്നെ റെസിഡന്‍സ് ഓഫീസില്‍ നിന്ന് പുറത്താക്കിയതായും 2018 ഡിസംബറില്‍ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ടതായും പരാതിക്കാരി പറയുന്നു. അനുമതിയില്ലാതെ ഒരു ദിവസം കാഷ്വല്‍ ലീവ് എടുത്തു എന്നതടക്കം മൂന്നു കാരണങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ശേഷം പറയുന്നത്. തന്റെ കുടുംബത്തേയും ഇതിന്റെ പേരില്‍ പീഡിപ്പിച്ചു. ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും സസ്‌പെന്റു ചെയ്തു. ഈ നടപടികള്‍ക്കും ഇതുമായി ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു.
എന്നാല്‍ ആരോപണം അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പ്രതികരിച്ചു. കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായും അദ്ദേഹം പറയുന്നു.
from mangalam.com http://bit.ly/2IvuJUu
via IFTTT
No comments:
Post a Comment