ഉത്സവത്തിനിടെ ആംബുലന്‍സ് പാഞ്ഞെത്തി, നിമിഷ നേരംകൊണ്ട് വഴിയൊരുക്കാന്‍ ഒരുമിച്ച് നാട്(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

ഉത്സവത്തിനിടെ ആംബുലന്‍സ് പാഞ്ഞെത്തി, നിമിഷ നേരംകൊണ്ട് വഴിയൊരുക്കാന്‍ ഒരുമിച്ച് നാട്(വീഡിയോ)

അത്യാസന്നരായ രോഗികളേയും കൊണ്ടാവും ആംബുലന്‍സുകള്‍ പറക്കുക. ജീവന്‍ കൈയ്യില്‍ പിടിച്ചുള്ള ഈ ഓട്ടത്തിനിടയില്‍ പലപ്പോഴും വഴികളില്‍ പല തടസ്സങ്ങളും ഉണ്ടാകാറുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് രോഗിയെ എത്തിക്കേണ്ട അവസ്ഥയാണെങ്കില്‍ പൊലീസിന്റെയും, ജനങ്ങളുടെയും, സോഷ്യല്‍ മീഡിയയുടേയും സഹായം തേടാറുമുണ്ട്.

എപ്പോഴും രോഗിയെയും കൊണ്ട് ആംബുലന്‍സ് എത്തുമ്പോള്‍ വഴിമാറി കൊടുക്കേണ്ടത് നിയമവ്യവസ്ഥയിലുള്ളതുമാണ്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ആംബുലന്‍സിനായി ഒരു നാട് മുഴുവന്‍ വഴിയൊരുക്കിയ കാഴ്ചയാണ് മാതൃകാപരമായത്. ഉല്‍സവം നടക്കുന്നതിനിടയിലേക്കാണ് ആംബുലന്‍സ് എത്തിയത്. കെട്ടുകാഴ്ചകള്‍ വലിയ തിരക്കിന്റെ അകമ്പടിയോടെ മുന്നോട്ടുപോകുമ്പോള്‍ ആളുകള്‍ വഴിയിലുണ്ടായിരുന്ന തടസമെല്ലാം മാറ്റി കൊടുക്കുകയാണ്. കെട്ടുകാഴ്ചകള്‍ക്കിടയിലൂടെ ആംബുലന്‍സിന് സുഗമമായി പോകാനുള്ള വഴി ഏവരും ചേര്‍ന്ന് ഒരുക്കി.

ആംബുലന്‍സിന്റെ ഉള്ളില്‍ നിന്നും പകര്‍ത്തിയ വിഡിയോയാണ് പുറത്ത് വന്നത്. മുന്‍പ് കോട്ടയത്ത് ആംബുലന്‍സിന് വഴിയൊരുക്കാന്‍ കിലോമീറ്ററുകളോളം ദൂരം മുന്നില്‍ ഓടിയ പൊലീസുകാരന്റെ വിഡിയോയും കുഞ്ഞുങ്ങളുടെ ജീവനുമായി പാഞ്ഞെത്തിയ ആംബുലന്‍സിന് വഴിയൊരുക്കാന്‍ കേരളം ഒന്നടങ്കം മാറി നിന്നതും വലിയ വാര്‍ത്തയായിരുന്നു.



from mangalam.com http://bit.ly/2GEXOJx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages