'മനുഷ്യരെ പോലെ ഞങ്ങള്‍ക്കും പോസ് ചെയ്യാനറിയാം' ക്യാമറയ്ക്കു മുന്നില്‍ നിവര്‍ന്ന് നിന്നു ഞെട്ടിച്ച് ഗൊറില്ലകള്‍; വൈറലാകുന്ന ചിത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

'മനുഷ്യരെ പോലെ ഞങ്ങള്‍ക്കും പോസ് ചെയ്യാനറിയാം' ക്യാമറയ്ക്കു മുന്നില്‍ നിവര്‍ന്ന് നിന്നു ഞെട്ടിച്ച് ഗൊറില്ലകള്‍; വൈറലാകുന്ന ചിത്രം

സെല്‍ഫി കാലമാണ് ഇപ്പോള്‍. സാഹസിക സെല്‍ഫിയും, പ്രണയ സെല്‍ഫിയും, വിജയ സെല്‍ഫിയും എന്നു വേണ്ട എല്ലാം സെല്‍ഫിയായി. മനുഷ്യരെ പോലെ തന്നെ മൃഗങ്ങള്‍ പോലും സെല്‍ഫിക്ക് തയ്യാറാകുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോള്‍ സെല്‍ഫിയില്‍ പോസ് ചെയ്ത് വൈറലായിരിക്കുന്നത് കോംഗോയിലെ വിറുംഗ ദേശീയ പാര്‍ക്കിലെ രണ്ട് ഗൊറില്ലകളാണ്.

റെയ്ഞ്ചര്‍മാര്‍ ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയില്‍ ന്‍ഡാകാസി, ന്‍ഡെസി എന്നീ പെണ്‍ ഗൊറില്ലകളാണ് പോസ് ചെയ്തത്. റെയ്ഞ്ചര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിച്ചത് അസാധാരണമായ പ്രതികരണമാണ്. ഒറ്റ ദിവസം കൊണ്ട് 42000 പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. വൈകാതെ ചിത്രം ആയിരക്കണക്കിന് പ്രൊഫൈലുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടു. കൂടാതെ ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും ചിത്രം തരംഗമായി. വൈകാതെ റെയ്ഞ്ചറുടെ പോസ്റ്റ് വിറുംഗ ദേശീയ പാര്‍ക്കിന്റെ ഔദ്യോഗിക പേജിലും ഷെയര്‍ ചെയ്യപ്പെട്ടു. രണ്ട് ഗൊറില്ലകളുടെ വ്യക്തിത്വത്തെ പൂര്‍ണമായും അടയാളപ്പെടുത്തുന്നതായിരുന്നു അവയുടെ നോട്ടവും ചിത്രത്തിലുള്ള നില്‍പ്പുമെന്ന് പോസ്റ്റില്‍ പറയുന്നു.

പര്‍വത ഗൊറില്ലകളുടെ വിഭാഗത്തില്‍ പെടുന്ന ഈ ഗൊറില്ലകള്‍ അച്ഛനമ്മമാര്‍ വേട്ടക്കാരാല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അനാഥരാക്കപ്പെട്ടവരാണ്. അന്നു മുതല്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത റെയ്ഞ്ചര്‍ക്കൊപ്പമാണ് ഇവര്‍ സെല്‍ഫിയില്‍ പ്രത്യക്ഷപ്പെട്ടതും. 2007-ലാണ് ഈ ഗൊറില്ലകള്‍ സംരക്ഷണ കേന്ദ്രത്തിലെത്തുന്നത്. വേട്ടക്കാര്‍ കൊന്ന് കൈപ്പത്തികള്‍ അറുത്തെടുത്ത മാതാപിതാക്കളുടെ അടുത്തു നിന്നുമാണ് ഇവയെ കണ്ടെത്തിയത്. അന്ന് ന്‍ഡാകാസിക്ക് രണ്ടും ന്‍ഡെസിക്ക് നാലും വയസ്സായിരുന്നു പ്രായം. അതുകൊണ്ട് തന്നെ ഇത്രനാള്‍ അവരെ വളര്‍ത്തിയ റെയ്ഞ്ചര്‍മാരെയാണ് ഗൊറില്ലകള്‍ മാതാപിതാക്കളായി കാണുന്നത്. ഇവ ഏറ്റവുമധികം സ്വാഭാവികമയായി പെരുമാറുന്നതും ഈ റെയ്ഞ്ചര്‍മാര്‍ക്കൊപ്പമാണ്.

ഗൊറില്ലകള്‍ സാധാരണ രണ്ട് കാലില്‍ നിവര്‍ന്ന് നില്‍ക്കാറില്ല. എന്തെങ്കിലും സംശയാസ്പദമായതോ ആകാംക്ഷയുളളതോ ആയ കാര്യം സംഭവിക്കുമ്പോഴാണ് ഗൊറില്ലകള്‍ നിവര്‍ന്ന് നില്‍ക്കുന്നത്. റെയ്ഞ്ചര്‍ സെല്‍ഫി എടുത്തത് ഗൊറില്ലകളില്‍ കൗതുകം ഉണ്ടാക്കിയിരിക്കാം. അതിനാലാകും ഗൊറില്ലകള്‍ നിവര്‍ന്ന് നിന്നതെന്ന് വിറുംഗ ദേശീയ പാര്‍ക്ക് ഡയറക്ടര്‍ ഇന്നസന്റ് എംബുറാനുബ്വേ പറയുന്നു. കൂടാതെ മനുഷ്യര്‍ക്കൊപ്പമാണ് അവ ഇതുവരെ ജീവിച്ചതും വളര്‍ന്നതും. അതുകൊണ്ട് തന്നെ മനുഷ്യരെ അനുകരിക്കുന്നത് അവയ്ക്ക് അനായാസമാണെന്നും ഇന്നസെന്റ് വ്യക്തമാക്കി



from mangalam.com http://bit.ly/2V0m03c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages