നാലാംഘട്ട വോട്ടെടുപ്പ്: പശ്ചിമ ബംഗാളില്‍ കള്ളവോട്ടും ബൂത്ത് പിടുത്തവും, ബാബുല്‍ സുപ്രിയോയുടെ വാഹനം തകര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 29, 2019

നാലാംഘട്ട വോട്ടെടുപ്പ്: പശ്ചിമ ബംഗാളില്‍ കള്ളവോട്ടും ബൂത്ത് പിടുത്തവും, ബാബുല്‍ സുപ്രിയോയുടെ വാഹനം തകര്‍ത്തു

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പുരോഗമിക്കുന്ന പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണം. വ്യാപകമായ ബൂത്ത് പിടുത്തവും ള്ളവോട്ടുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ വാഹനം തൃണമുല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. അസനോളില്‍ വോട്ടെടുപ്പ് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ബരാബാനിയിലെ പോളിങ് ബുത്തിലെത്തിയ ബാബുല്‍ സുപ്രിയോയുടെ വാഹനത്തിനു നേരെ ഒരു സംഘം തൃണമുല്‍ കോണ്‍ഗ്രസ് രപവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. 180 നമ്പര്‍ ബൂത്തിലെത്തി ബിജെപി ഏജന്റിനെ ബൂത്തിലിരിക്കാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിയോയും പോളിങ് ഓഫീസറും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.

അസനോളില്‍ വോട്ടര്‍മാരെ തടഞ്ഞതിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടന്നു. ഇവിടെ ധ്രുതകര്‍മ്മ സേനയും കേന്ദ്രസേനയും സ്ഥലത്തെത്തി സംഘം ചേര്‍ന്ന പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. ചിലയിടങ്ങളില്‍ കള്ളവോട്ട് നടന്നതായും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.



from mangalam.com http://bit.ly/2V4MEb6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages