ലിംഗമാറ്റശസ്ത്രക്രിയ ഇനി പണം നല്‍കാതെ ചെയ്യാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

ലിംഗമാറ്റശസ്ത്രക്രിയ ഇനി പണം നല്‍കാതെ ചെയ്യാം

കോട്ടയ്ക്കൽ: ട്രാൻസ്ജെൻഡേഴ്സിന്റെ ലിംഗമാറ്റശസ്ത്രക്രിയ സ്വകാര്യ ആശുപത്രികളിൽ ഇനി പണം നൽകാതെ ചെയ്യാം. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്ജെൻഡേഴ്സിന് ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയിൽ ആശുപത്രികളെക്കൂടി ഭാഗമാക്കുകയാണ്. സർക്കാർ ആശുപത്രികളിൽ നിലവിൽ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനമില്ലാത്തതിനാൽ അത് ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികളെയാണ് ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്നത്. നിലവിൽ രണ്ടുലക്ഷംരൂപവരെ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം ബില്ലും അപേക്ഷയും നൽകിയാൽ മാത്രമേ തുക അനുവദിക്കുകയുള്ളു. അതിനാൽ പലർക്കും ഇതിനുള്ള തുക ആദ്യം കണ്ടെത്താൻ സാധിക്കാറില്ല. ഇത് കണക്കിലെടുത്താണ് ആശുപത്രികൾക്ക് ഫണ്ട് നൽകുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 20 ലക്ഷം രൂപയാണ് സർക്കാർ ഇതിനായി മാറ്റിവെച്ചത്. 18 പേർ ഇതിന്റെ ഗുണഭോക്താക്കളായി. അർഹരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്. ഈ വർഷം 40 ലക്ഷം രൂപ നീക്കിവെക്കാനും കൂടുതൽ പേർക്ക് ശസ്ത്രക്രിയ ചെയ്യാനുമുള്ള അവസരം നൽകുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ട്രാൻസ്ജെൻഡർ സെൽ കോ-ഓർഡിനേറ്റർ ശ്യാമ എസ്.പ്രഭ പറഞ്ഞു. കേരളത്തിന് പുറത്ത് ശസ്ത്രക്രിയ ചെയ്യുന്നവർക്ക് നിലവിലുള്ള രീതിയിൽ അപേക്ഷ നൽകാവുന്നതാണെന്നും അവർ പറഞ്ഞു. content highlights: Kerala to pay for sex change surgeries of transgenders,Sex reassignment surgery


from mathrubhumi.latestnews.rssfeed http://bit.ly/2KoJlGJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages