മാണി സാറിന് വിട നൽകാനൊരുങ്ങി പാലാ; കരിങ്ങോഴക്കല്‍ വീട്ടിലേക്ക് ജനപ്രവാഹം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

മാണി സാറിന് വിട നൽകാനൊരുങ്ങി പാലാ; കരിങ്ങോഴക്കല്‍ വീട്ടിലേക്ക് ജനപ്രവാഹം

പാലാ: കേരള കോൺഗ്രസിന്റെ അമരക്കാരൻ കെ.എം. മാണിക്ക് വിട പറയാനൊരുങ്ങി ജന്മനാട്. ഏറെ പ്രിയപ്പെട്ട മാണിസാറിനെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴക്കൽ വീട്ടിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിനാളുകൾ. മണിക്കൂറുകൾ വൈകിയാണ് കെ.എം. മാണിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര പാലായിലെത്തിയത്. ബുധനാഴ്ച വൈകിട്ടോടെ കരിങ്ങോഴക്കൽ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര വ്യാഴാഴ്ച രാവിലെയാണ് എത്തിയത്. പുലർച്ചെ സമയത്തും മാണിസാറിനെ കാണാനായി നിരവധിപേരാണ് പാലായിലെ വസതിയിൽ എത്തിച്ചേർന്നത്. ഫോട്ടോ: ജി.ശിവപ്രസാദ് അടുത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും കരിങ്ങോഴക്കൽ വീട്ടിൽവെച്ച് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ സഭകളുടെ പിതാക്കന്മാർ, സംവിധായകൻ രഞ്ജി പണിക്കർ, നടൻ മമ്മൂട്ടി തുടങ്ങിയവരും രാഷ്ട്രീരംഗത്തെ പ്രമുഖരും പാലായിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിക്കും. ഉച്ചയ്ക്ക് രണ്ടുമണിവരെ കരിങ്ങോഴക്കൽ തറവാട്ടുവീട്ടിൽ ഭൗതികശരീരം പൊതുദർശനത്തിനുവെയ്ക്കും. ശവസംസ്കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പാലായിലെ കൊട്ടാരമറ്റത്തെ കരിങ്ങോഴയ്ക്കൽ വീട്ടിൽ ആരംഭിക്കും. തുടർന്ന് മൃതദേഹം വിലാപയാത്രയായി പാലാ സെയ്ന്റ് തോമസ് കത്തീഡ്രൽ പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്നുമണിയോടെ പള്ളിയിലും സെമിത്തേരിയിലും പ്രാർഥനകൾ നടക്കും. കർദിനാൾ സിറിൽ മാർ ബസേലിയോസ്, മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ശവസംസ്കാരച്ചടങ്ങുകൾക്കുശേഷം പാലാ കത്തീഡ്രൽ പള്ളി പാരീഷ് ഹാളിൽ അനുശോചനസമ്മേളനം നടക്കും. Content Highlights: KM Mani, KM Mani Demise,KM Mani Funeral, Palai, Pala


from mathrubhumi.latestnews.rssfeed http://bit.ly/2UOyDxk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages