ലഖ്നൗ: വൈറസ് പ്രയോഗത്തിനു പിന്നാലെ ലീഗ്- കോൺഗ്രസ്സ് സഖ്യത്തെവിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. കോൺഗ്രസ്സിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണെന്നാണ് യോഗി ആദിത്യനാഥിന്റെ ഏറ്റവും പുതിയ പരാമർശം. കോൺഗ്രസ്സിന്റേത് പ്രീണന രാഷ്ട്രീയമാണെന്നുംതിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് യോഗി പറഞ്ഞു. "രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു കൊണ്ട് കേരളത്തിലെ ഒരു മണ്ഡലത്തിൽനടത്തിയ റാലി എല്ലാവരും കണ്ടതാണ്. പച്ചമാത്രമായിരുന്നു അവിടെ ദൃശ്യമായിരുന്നത്. കോൺഗ്രസ്സിന്റെ ഒരു പതാക പോലും അവിടെ കണ്ടില്ല. കോൺഗ്രസ്സ് പച്ചവൈറസിനാൽ ബുദ്ധിമുട്ടുകയാണ്. പച്ചവൈറസ് അതിനെ പിടികൂടിയിരിക്കുകയാണ്", യോഗി ആദിത്യനാഥ് പറഞ്ഞു. കോൺഗ്രസ്സ്പ്രീണന രാഷ്ട്രീയ കളിക്കുകയാണെന്നും യോഗി കുറ്റപ്പടെുത്തി. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ വിമർശിച്ചുകൊണ്ടുള്ള ട്വീറ്റിൽ ഇതിനു മുമ്പും ലീഗിനെതിരെ യോഗി ആദിത്യനാഥ്വിവാദപരാമർശങ്ങൾനടത്തിയിരുന്നു. മുസ്ലീം ലീഗ് വൈറസാണെന്നും കോൺഗ്രസിനെ അത് ബാധിച്ചിരിക്കുകയാണെന്നും വയനാട്ടിൽ കോൺഗ്രസ് ജയിച്ചാൽ വൈറസ് രാജ്യം മുഴുവൻ വ്യാപിക്കുമെന്നുമാണ് യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചിരുന്നത്. ഇതിനെതിരേ വിവിധ പാർട്ടിയിലെ ദേശീയ നേതാക്കൾ രംഗത്തു വന്നിരുന്നു. content highlights:Congress Infected By Green Virus, says Yogi Adithyanath
from mathrubhumi.latestnews.rssfeed http://bit.ly/2KqEpBl
via
IFTTT
No comments:
Post a Comment