ഹാരാര്‍പ്പണസമയം സ്റ്റേജ് തകര്‍ന്ന് വീണു; മുരളീധരനും അണികളും നിലംപൊത്തി(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

ഹാരാര്‍പ്പണസമയം സ്റ്റേജ് തകര്‍ന്ന് വീണു; മുരളീധരനും അണികളും നിലംപൊത്തി(വീഡിയോ)

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ പ്രചരണ വേദി തകര്‍ന്ന് വീണു. മുരളീധരനായി കുറ്റ്യാടി ചെറിയ കുമ്പളത്ത് ഒരുക്കിയ ഹാരാര്‍പ്പണവേദിയാണ് നിലംപതിച്ചത്. അണികള്‍ ഹാരമണിയിക്കുന്ന സമയം അപ്രതീക്ഷിതമായി സ്റ്റേജ് നിലംപൊത്തുകയായിരുന്നു. അണികളോടൊപ്പം മുരളീധരനും നിലത്ത് വീണു.

നിലത്ത് വീണിട്ടും ചാടിയെഴുന്നേറ്റ് ഒന്നും സംഭവിക്കാത്തത് പോലെ മുരളീധരന്‍ ജനക്കൂട്ടത്തെ അഭിസംബോധനം ചെയ്തു. ഇത്രയുമൊക്കെ സംഭവിച്ചിട്ടും നര്‍മ്മവും സ്ഥാനാര്‍ത്ഥി ഉപേക്ഷിച്ചില്ല. ' ഏത് പ്രതിസന്ധി ഉണ്ടായാലും അതിനെയൊക്കെ അതിജീവിക്കാന്‍ കഴിയും. സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പോവില്ല.'- ചിരിയോടെ മുരളീധരന്‍ പ്രതികരിച്ചു. മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകരുടെ സഹായവും മുരളീധരന്‍ അഭ്യര്‍ഥിച്ചു.



from mangalam.com http://bit.ly/2IpN0S5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages