ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലേക്ക് ആദ്യഘട്ടത്തില്‍ പോളിംഗ് നടക്കുന്ന 91 മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ മികച്ച പ്രതികരണം. രാവിലെ 12 മണിവരെയുള്ള കണക്ക് അനുസരിച്ച് 40 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തി. 11 മണിവരെയുള്ള കണക്ക് പ്രകാരം എട്ട് പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ 24.32% പോളിംഗ് രേഖപ്പെടുത്തി.
തെലങ്കാനയില്‍ 22.84%, ഇത്തരാഖണ്ഡില്‍ 23.78%, ലക്ഷദ്വീപില്‍ 23.10%, മഹാരാഷ്ട്രയിലെ ഏഴൂ സീറ്റുകളില്‍ 13.7% പോളിംഗ് രേഖപ്പെടുത്തി.
ജമ്മു, ബാരമുള്ള മണ്ഡലങ്ങളില്‍ 24.66% പേര്‍ വോട്ട് ചെയ്തു. പശ്ചിമ ബാംഗളിലെ രണ്ട് സീറ്റുകളില്‍ 38.08% പേര്‍ വോട്ട് ചെയ്തു. ത്രിപുരയിലെ ഒരു സീറ്റില്‍ 26.5% പോണ് 11 മണിവരെ വോട്ട് ചെയ്തത്. മേഘാലയയില്‍ 27% ആണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യഘട്ടത്തില്‍ പോളിംഗ് നടക്കുന്ന14 മണ്ഡലങ്ങളില്‍ 12 മണിവരെ 40% മേല്‍ ആണ് പോളിംഗ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളില്‍ ഈ ഘട്ടത്തില്‍ പോളിംഗ് നടക്കുന്നുണ്ട്.
രാവിലെ ഏഴു മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറു മണിക്ക് അവസാനിക്കും. സംഘര്‍ഷബാധിത മേഖലയില്‍ അഞ്ചു മണിവരെയാണ് പോളിംഗ്.
from mangalam.com http://bit.ly/2GfSMEz
via IFTTT
No comments:
Post a Comment