പട്ന: കുടുംബവുമായി തെറ്റിപ്പിരിഞ്ഞ മകനെ തിരികെ വിളിച്ച് റാബ്രി ദേവി. ആർജെഡിനേതാവ് ലാലു പ്രസാദിന്റെ ഭാര്യയും ബിഹാർമുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവി പിണങ്ങി വീടുവിട്ട മകൻ തേജ പ്രതാപിനോടാണ് തിരികെ വരാൻ അഭ്യർഥിക്കുന്നത്. ബിഹാറിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് മകനോടുള്ള റാബ്രി ദേവിയുടെ അപേക്ഷ. മതി മകനേ, വീട്ടിലേയ്ക്ക് മടങ്ങിവരൂ- ഒരു വർഷത്തിലേറെയായി വീട്ടിൽനിന്ന് അകന്നു കഴിയുന്ന മകനെ തിരികെ ക്ഷണിച്ചുകൊണ്ട് റാബ്രി ദേവി പറഞ്ഞു. ഇളയ മകനും ആർജെഡി അധ്യക്ഷനുമായ തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസമാണ് തേജ് പ്രതാപ് വീടു വിട്ടുപോകുന്നതിന് ഇടയാക്കിയതെന്ന വാർത്തകൾ റാബ്രി ദേവി തള്ളിക്കളഞ്ഞു. മക്കൾ തമ്മിൽ ശത്രുതയിലാണെന്ന വാർത്തകൾ തൽപര കക്ഷികളുടെ സൃഷ്ടിയാണെന്ന് റാബ്രി ദേവി പറഞ്ഞു. തന്റെ കുടുംബത്തെ തകർക്കാൻ ചിലർ ശ്രമിക്കുകയാണ്. തേജ് പ്രതാപിനെ അവർ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു. ബിജെപിയിലും ജെഡിയുവിലുമുള്ളവരാണ് അതിനു പിന്നിൽ. താൻ മകനെ എല്ലാ ദിവസവും ഫോൺ ചെയ്യാറുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവേ അവർ പറഞ്ഞു. സഹോദരനും ആർജെഡി അധ്യക്ഷനുമായ തേജസ്വി യാദവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടിയുടെ യുവജന വിഭാഗം ഉപദേശക സ്ഥാനം അടുത്തിടെയാണ് തേജ് പ്രതാപ് രാജിവെച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ അനുയായികൾക്കായി തേജ് പ്രതാപ് രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ലഭിക്കാതിരുന്നതിനെ തുടർന്നാണ് അദ്ദേഹം പാർട്ടി അധ്യക്ഷനുമായി തെറ്റിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തേജ് പ്രതാപ് യാദവ് പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ആ ശ്രമം മുന്നോട്ടുപോയില്ല. Content Highlights:Rabri Devi, Emotional Appeal,Tej Pratap Yadav, Bihar, Lok Sabha Election 2019
from mathrubhumi.latestnews.rssfeed http://bit.ly/2UWKLwj
via
IFTTT
No comments:
Post a Comment