കോഴിക്കോട്: മലയാളത്തിലെ ട്രോളൻമാരുടെ സ്ഥിരം ഇരകളിൽ ഒരാളാണ് കേന്ദ്ര മന്ത്രിയും എറണാകുളത്തെ എൻഡിഎ സ്ഥാനാർഥിയുമായ അൽഫോൺസ് കണ്ണന്താനം. തന്നെ വിടാതെ പിന്തുടർന്ന് പരിഹസിക്കുന്ന ട്രോളൻമാരോടുള്ള നീരസം അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒന്നു ട്രോളാമോ എന്ന അപേക്ഷയുമായി ട്രോളൻമാരെ സമീപിച്ചിരിക്കുകയാണ് കണ്ണന്താനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രോളൻമാരെക്കൂടി ഉപയോഗപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളിൽ പരമാവധി സാന്നിധ്യം ഉറപ്പിക്കാനാണ് കണ്ണന്താനത്തിന്റെ ശ്രമം. അതിനായി ഒരു ചലഞ്ച് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കൊച്ചിയുടെ വികസനത്തെക്കുറിച്ച് ട്രോളുകൾ ഉണ്ടാക്കി തന്റെ പേജിൽ നൽകാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. നല്ല ട്രോളൻമാർക്ക് കണ്ണന്താനത്തോടൊപ്പം സെൽഫി എടുക്കാനുള്ള അവസരവും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടി ആയതുകൊണ്ട് ട്രോളുകളിൽ തന്നെക്കൂടി കഥാപാത്രമാക്കുന്നതിൽ വിരോധമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽഅറിയിച്ചിട്ടുണ്ട്. Content Highlights: Troll me challenge, Alphons kannanthanam, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2KwXQZb
via
IFTTT
No comments:
Post a Comment