ഇന്ദിര വീട്ടിലെത്തുമ്പോള്‍ കര്‍ട്ടന് പിന്നില്‍ മറഞ്ഞിരിക്കും, ഒടുവില്‍ അവര്‍ തന്നെ പേടിച്ചതായി അഭിനയിച്ചിരുന്നു: ഓര്‍മ്മകള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

ഇന്ദിര വീട്ടിലെത്തുമ്പോള്‍ കര്‍ട്ടന് പിന്നില്‍ മറഞ്ഞിരിക്കും, ഒടുവില്‍ അവര്‍ തന്നെ പേടിച്ചതായി അഭിനയിച്ചിരുന്നു: ഓര്‍മ്മകള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

പൂണെ: പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് സ്‌നേഹം മാത്രമാണുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൂണെയില്‍ കോളേജ് വിദ്യാര്‍ത്ഥികളോട് സംവദിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എന്നാല്‍ മോഡിക്ക് തന്നോട് വിദ്വേഷമാണുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളും കോളേജ് വിദ്യാര്‍ത്ഥികളോട് സംസാരിക്കവെ രാഹുല്‍ ഗാന്ധി പങ്കുവെച്ചു. രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുമൊത്തുള്ള നിമിഷങ്ങളും രാഹുല്‍ പങ്കുവെച്ചു. ഇന്ദിരാ ഓഫീസില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ താന്‍ കര്‍ട്ടന് പിന്നില്‍ മറഞ്ഞിരിക്കും, മുത്തശ്ശി വീട്ടിലെത്തുന്ന സമയം അവര്‍ക്കു മുന്നിലേക്ക് ചാടി പേടിപ്പിക്കുകയാണ് ലക്ഷ്യം. മുത്തശ്ശി ഭയപ്പെട്ടിരുന്നില്ല, എന്നാല്‍ ഭയപ്പെട്ടതായി അഭിനയിച്ചിരുന്നുവെന്നും രാഹുല്‍ ഓര്‍മ്മിക്കുന്നു.

തനിക്ക് നേരിടേണ്ടി വന്ന നടുക്കുന്ന സംഭവങ്ങളില്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നത് സഹോദരി പ്രിയങ്ക ഗാന്ധിയാണ്. കുട്ടിക്കാലം മുതല്‍ തന്റെ അടുത്ത സുഹൃത്തായിരുന്നു പ്രിയങ്ക. അവര്‍ കെട്ടുന്ന രാഖി അടുത്ത വര്‍ഷം വരെ താന്‍ അഴിക്കാറില്ലെന്നും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി.

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ നേട്ടം ആര്‍ക്കാണെന്ന ചോദ്യത്തിന് ഇന്ത്യന്‍ വ്യോമസേനയ്ക്കാണെന്ന് രാഹുല്‍ മറുപടി നല്‍കി. എന്നാല്‍ വ്യോമാക്രമണം ഉള്‍പ്പെടെയുള്ളവയെ രാഷ്ട്രീയവത്ക്കരിക്കുന്നതിനോട് യോജിപ്പില്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.



from mangalam.com http://bit.ly/2VnXV2z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages