ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ ജാഗ്രത കാണിക്കുന്നത് സമ്പന്നരുടെ കാര്യത്തില്‍ മാത്രമാണ്. ഗാസിയാബാദിലെ കോണ്‍ഗ്രസിന്റെ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന്റെ എന്തെങ്കിലും പ്രയോജനം നിങ്ങള്‍ക്ക് ലഭിച്ചോ എന്നും രാഹുല്‍ ജനക്കൂട്ടത്തോട് ചോദിച്ചു.
കാവല്‍ക്കാരന് സമ്പന്നരുടെ കാര്യത്തില്‍ മാത്രമാണ് ജാഗ്രത. കടത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരിക്കലും കര്‍ഷകരെ ജയിലിലടക്കില്ല. രാജ്യത്ത് ഓരോ 24 മണിക്കൂറിലും 27,000 തൊഴിലുകളാണ് നഷ്ടപ്പെടുന്നത്.
മോഡിയെ തനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തോട് വെറുപ്പോ ദേഷ്യമോ തനിക്കില്ല. വെറുപ്പ് ഭയമുളവാക്കുന്നു. ലോകം മുഴുവന്‍ വെറുക്കുന്നതിനെ കുറിച്ച് താന്‍ ചിന്തിക്കുന്നതില്ല. തനിക്ക് ഭയവുമില്ല. വെറുപ്പിനോ ഭയത്തിനോ പിന്നില്‍ ഒളിക്കാന്‍ താനില്ല. ജീവനുള്ള എല്ലാത്തിനേയും സ്‌നേഹിക്കുന്നു. വെറുപ്പുകൊണ്ട് താത്ക്കാലികമായി അന്ധനായ ആളാണെങ്കിലും താന്‍ സ്‌നേഹിക്കുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതിനിടെ, പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഗാസിയാബാദില്‍ കോണ്‍ഗ്രസിന്റെ റോഡ് ഷോയും നടന്നു.
Ghaziabad: Congress General Secretary for UP east Priyanka Gandhi Vadra and party's candidate from the Parliamentary constituency Dolly Sharma hold a road show. #LokSabhaElections2019 pic.twitter.com/VrkS0ambLC— ANI UP (@ANINewsUP) April 5, 2019
from mangalam.com http://bit.ly/2D0cPET
via IFTTT
No comments:
Post a Comment