സരിത എസ് നായരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

സരിത എസ് നായരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യത

എറണാകുളം: സരിത എസ്. നായര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ സാധ്യത. സോളാര്‍ കേസുകളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച അവ്യക്തതയാണ് പ്രതിസന്ധിക്ക് കാരണം. പത്രിക സ്വീകരിക്കണോ തള്ളണോ എന്നത് സംബന്ധിച്ച തീരുമാനം നാളത്തേക്ക് മാറ്റി.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയെ മൂന്ന് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ കേസിലെ ശിക്ഷാവിധി റദ്ദാക്കിയ മേല്‍ക്കോടതി വിധിയുടെ പകര്‍പ്പ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ചിട്ടില്ല. നാളെ പത്തരയ്ക്ക് മുമ്പ് വിധിപ്പകര്‍പ്പ് സമര്‍പ്പിക്കാന്‍ സരിതയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത നിലവില്‍ വരും. എറണാകുളത്തിന് പുറമെ വയനാട്ടിലും സരിത നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുണ്ട്.



from mangalam.com http://bit.ly/2VpAd5U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages