സ്‌നേഹം പൂക്കുന്ന സൗഹൃദമരമാണ് ഹൈബി, 'ചങ്ക് പാര്‍ലമെന്റിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്; ശ്രദ്ദേയമായി ഷാഫിയുടെ ​കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

സ്‌നേഹം പൂക്കുന്ന സൗഹൃദമരമാണ് ഹൈബി, 'ചങ്ക് പാര്‍ലമെന്റിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്; ശ്രദ്ദേയമായി ഷാഫിയുടെ ​കുറിപ്പ്

കൊച്ചി: എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹൈബി ഈഡന് പിന്തുണ തേടി ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ചങ്ക് പാര്‍ലമെന്റിലേക്ക് പോവാന്‍ ഒരുങ്ങുകയാണ് എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാവണ’മെന്ന് കുറിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ കേരളത്തിന്റെ ഒരേയൊരു മെട്രോ സിറ്റിയുടെ അടുത്ത 25 വര്‍ഷത്തെ സ്വപ്നങ്ങളുടെ ദൃഢതയുള്ള അടിത്തറയാവും ഹൈബി ഈഡനെന്നും ഷാഫി പറഞ്ഞു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചങ്ക് പാര്‍ലമെന്റിലേക്ക് പോവാന്‍ ഒരുങ്ങുകയാണ് എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാവണം.
സ്വാശ്രയ ഫീസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവിനെതിരെ നിയമസഭയില്‍ നടത്തിയ നിരാഹാര സമരത്തിലെ ചിത്രമാണിത്

സ്‌നേഹം പൂക്കുന്ന സൗഹൃദമരമാണ് ഹൈബി ഈഡന്‍.
കേരളത്തിന്റെ ഒരേയൊരു മെട്രോ സിറ്റിയുടെ അടുത്ത 25 വര്‍ഷത്തെ സ്വപ്നങ്ങളുടെ ദൃഢതയുള്ള അടിത്തറയാവും ഹൈബി ഈഡന്‍.
യുവത്വത്തിന്റെ ഭാവി നെയ്യുന്ന ജനപ്രതിനിധിയാവും ഹൈബി ഈഡന്‍.
മതേതര ഇന്ത്യയുടെ യുവശക്തിയായി രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉണ്ടാവണം ഹൈബി .

#Hibimoments വാക്കിലോ ചിത്രത്തിലോ ഒതുക്കി നിര്‍ത്താവുന്ന ഒന്നല്ല.
കുഞ്ഞുനാളില്‍ അമ്മയും ചെറുപ്രായത്തില്‍ അച്ഛനെയും നഷ്ടപ്പെട്ടപ്പോഴും ഉലയാതെ പെങ്ങളേയും ചേര്‍ത്ത് പിടിച്ച ഹൈബി ഈഡന്‍ പ്രതിസന്ധിയില്‍ തളരുന്ന നേതാവല്ല .

കഴിഞ്ഞ 12 വര്‍ഷമായി കെഎസ്യു കൊടിപിടിച്ച് നാള്‍മുതല്‍ ഹൃദയ ബന്ധമുള്ള സുഹൃത്ത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു അസെറ്റ് തന്നെയായിരുന്നു .
പാഠപുസ്തക സമരം അതിനെതുടര്‍ന്ന് അട്ടക്കുളങ്ങര സബ് ജയിലിലെ കുടുസുമുറിയില്‍18 പേരുടെ ജയില്‍വാസം.
പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരം .
നിയമസഭയിലെ പോസ്റ്റീവ് ഇടപെടലുകള്‍ പ്രതിപക്ഷ പ്രതിഷേധത്തിന് മുദ്രാവാക്യം വിളികളുടെ കരുത്തും ശബ്ദവുമാണ് ഹൈബി..ഒരുമിച്ചുള്ള യാത്രകള്‍ തുടങ്ങി
hibi moments എണ്ണിയാലൊടുങ്ങാത്തതാണ് ..

ഒടുവില്‍ കൃപേഷിന്റെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കിയ പാര്‍ട്ടിക്കാരന്‍ എന്നാല്‍ പാര്‍ട്ടിക്ക് അതീതമായി നാടിന്റെ അഭ്യുദയകാംക്ഷി ..
അതെ ഈഡന്‍ന്റെ മകന് അങ്ങിനെയൊക്കെ ആവാനേ കഴിയൂ .
നല്ല ഭൂരിപക്ഷത്തില്‍ ജയിപ്പിക്കണേ എറണാകുളം കാരെ .

We will miss you in Assembly dear. But we know you have great responsibilities to fulfil.
ഒന്ന് വേഗം വാടാ .. ഒരു submission ഉണ്ടെന്ന് പറഞ്ഞ് കാന്റീനില്‍ ശല്യപ്പെടുത്താന്‍ ഇനി ഇല്ലെങ്കിലും ഇന്ത്യയുടെ പാര്‍ലിമെന്റില്‍ കേരളത്തിന്റെ ശബ്ദമായി പ്രിയ സുഹൃത്തുണ്ടാവുമല്ലോ .. അത് മതി ..



from mangalam.com http://bit.ly/2CWVDQI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages