സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദീക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് ബിസിസിഐ ഓംബുഡ്‌സ്മാന്‍ പിഴ ചുമത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദീക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് ബിസിസിഐ ഓംബുഡ്‌സ്മാന്‍ പിഴ ചുമത്തി

ന്യൂഡല്‍ഹി: പ്രമുഖ ടെലിവിഷന്‍ ഷോ 'കോഫി വിത്ത് കരണ്‍' പരിപാടിക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് ബിസിസിഐ ഓംബുഡ്‌സ്മാന്‍ പിഴ ചുമത്തി. ഇരുവരും 20 ലക്ഷം രൂപ വീതം പിഴ നല്‍കണം. ഇതില്‍ 10 ലക്ഷം രൂപ യുദ്ധത്തില്‍ മരിച്ച സൈനികരുടെ വിധവകള്‍ക്ക് നല്‍കണം. അവശേഷിക്കുന്ന 10 ലക്ഷം ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷനും നല്‍കണമെന്നാണ് നിര്‍ദേശം.

ഇരുവരും നോട്ടീസ് കൈപ്പറ്റി നാലാഴ്ചയ്ക്കകം തുക അടയ്ക്കണമെന്ന് ഓംബുഡ്‌സ്മാന്‍ ജസ്റ്റീസ് ജെയിന്‍ വ്യക്തമാക്കി. പിഴ അടച്ചില്ലെങ്കില്‍ തുക വരുന്ന മത്സരങ്ങളിലെ ഇവരുടെ ഫീസില്‍ നിന്ന്് ബിസിസിഐ വഴി ഈടാക്കും.

സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദമായതോടെ ഇരുവരേയും ടീമില്‍ നിന്ന് സസ്‌പെന്റു ചെയ്യുകയും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതി നിയമിച്ച ഭരണസമിതി ഇവരുടെ സസ്‌പെന്‍ഷന്‍ പിന്നീട് പിന്‍വലിക്കുകയും പാണ്ഡ്യ ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ ടീമിലും രാഹുല്‍ ഇംണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ സ്‌ക്വാഡിലും ഇടംപിടിക്കുകയും ചെയ്തിരുന്നു.



from mangalam.com http://bit.ly/2IxBBQX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages