ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ എല്‍.ഡി.എഫിന്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വമാണ് നിലപാട് പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ എ.എ.പി നേതൃത്വവുമായി സി.പി.എം നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് കേരളത്തില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
കേരളത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കുകയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. നേതൃത്വവുമായി ആലോചിക്കാതെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച നടപടിയെ തുടര്‍ന്നാണ് സി.ആര്‍ നീലകണ്ഠനെ പുറത്താക്കിയത്.
നേരത്തെ സി.ആര്‍ നീലകണ്ഠനില്‍ നിന്ന് അരവിന്ദ് കെജ്‌രിവാള്‍ വിശദീകരണം തേടിയിരുന്നു. രാഷ്ട്രീയകാര്യ സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും എങ്ങനെയാണ് ഈ തീരുമാനം എടുത്തതെന്ന് വിശദീകരിക്കാനുമായിരുന്നു ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്.
മലപ്പുറത്ത് എല്‍.ഡി.എഫിനും 13 മണ്ഡലങ്ങളില്‍ യു.ഡി.എഫിനുമാണ് സി.ആര്‍ നീലകണ്ഠനും സംസ്ഥാന നേതൃത്വവും പിന്തുണ പ്രഖ്യാപിച്ചത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, വടകര, ചാലക്കുടി, കോഴിക്കോട്, പൊന്നാനിം പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നിവടങ്ങളിലാണ് സി.ആര്‍ നീലകണ്ഠന്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്.
from mangalam.com http://bit.ly/2GvQu44
via IFTTT
No comments:
Post a Comment